ആറ് പദ്ധതികള്‍ക്ക് 36.25 ലക്ഷം രൂപ എം.പി. ഫണ്ട് അനുവദിച്ചു
Apr 3, 2013, 19:15 IST
കാസര്‍കോട്: ജില്ലയില്‍ ആറു വികസന പദ്ധതികള്‍ക്ക് പി. കരുണാകരന് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36.25 ലക്ഷം രൂപ അനുവദിച്ചു.
ബളാല്‍ ഗ്രാമപഞ്ചായത്തില്‍ വലിപുഞ്ച-കാപ്പിത്തട്ട് റോഡ് കള്‍വര്‍ട്ട് നിര്‍മാണത്തിനു 11.250 ലക്ഷവും വെങ്കല്ല് വലിയപാമതട്ട് റോഡ് ടാറിംഗിനു ലക്ഷവും വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂര്‍ ഗ്രാമീണ വായനശാല കെട്ടിടത്തിനു അഞ്ച് ലക്ഷവും കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പരപ്പ-മുണ്ടത്തടം റോഡ് ടാറിംഗിനു അഞ്ച് ലക്ഷവും ചെങ്കള പഞ്ചായത്തിലെ ബേര്‍ക്ക-മെധുവില് നടപ്പാത കോണ്‍ക്രീറ്റ്
ചെയ്യുന്നതിന് നാലു ലക്ഷവും മുളിയാര്‍ പഞ്ചായത്തില്‍ ഇരിയണ്ണി-കുട്ട്യാനം ബേപ്പ്-നിട്ടൂര്‍മൂല റോഡ് ടാറിംഗിനു ആറ് ലക്ഷം രൂപയുമാണ് അനുവദിച്ചത്.
അതാത് ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പദ്ധതിക്കും ജില്ലാകളക്ടര്‍ ഭരണാനുമതി നല്‍കും.

Keywords: MP,P.Karunakaran, Fund, Allow, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News