city-gold-ad-for-blogger

സഅദിയ്യയുടെ തണലില്‍ ഒരു അനാഥയ്ക്ക് കൂടി മംഗല്യ സൗഭാഗ്യം

സഅദിയ്യയുടെ തണലില്‍ ഒരു അനാഥയ്ക്ക് കൂടി മംഗല്യ സൗഭാഗ്യം
സഅദിയ്യ ധന്യമായ നിക്കാഹ് സദസിന് സമസ്ത വൈസ് പ്രസിഡന്റും ശരീഅത്ത് കോളജ് പ്രിന്‍സിപ്പാളുമായ എ.കെ.അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിക്കുന്നു
ദേളി: വിദ്യാഭ്യസ ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ ഒരു അനാഥ ബാലികയ്ക്കു കൂടി മംഗല്യ ഭാഗ്യം ലഭിച്ചു. ആറു വര്‍ഷത്തോളമായി സഅദിയ്യ: വനിത യതീംഖാനയില്‍ പഠിച്ച്‌കൊണ്ടിരിക്കു പുത്തൂര്‍ സവണൂരിലെ സുമയ്യയാണ് വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ഉള്ളാള്‍ ഇബ്രാഹിം ഫഖീര്‍-മറിയമ്മ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ്മാനാണ് സുമയ്യെയ നിക്കാഹ് ചെയ്യാന്‍ മുന്നോട്ട് വന്നത്.

13 വര്‍ഷം പിന്നിടുന്ന സഅദിയ്യ: വനിത യതീംഖാനയില്‍ അന്തേവാസിയായ സുമയ്യ സവണൂര്‍ പെര്‍ണെ ഹൗസ് മര്‍ഹൂം യൂസപുഫിന്റെയും നഫീസയുടെയും മകളാണ്. 16 വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട സുമയ്യ ഇപ്പോള്‍ സഅദിയ്യ: വനിത കോളജില്‍ അഫ്‌സലുല്‍ ഉലമ ബി.എ. പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹ സൗഭാഗ്യമുണ്ടായത്. സഅദിയ്യയുടെ തണലില്‍ വിവാഹിതരാവുന്ന പെണ്‍കുട്ടികളുടെ എണ്ണം ഇതോടെ 22 ആയി.

സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടേയും വിദ്യാര്‍ഥികളുടേയും സാന്നിധ്യത്തില്‍ ധന്യമായ നിക്കാഹ് സദസിന് സമസ്ത വൈസ് പ്രസിഡന്റും ശരീഅത്ത് കോളജ് പ്രിന്‍സിപ്പാളുമായ എ.കെ.അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അബ്ദുര്‍ റസാഖ് സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജംഷീര്‍ അഹ്‌സനി, മുസ്തഫ ഫാളിലി, ഫാളില്‍ സഅദി അരീക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

സഅദിയ്യ: യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുതിനും ഉത്സാഹിക്കുന്നത് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

Keywords:  Deli, Jamia-Sa-adiya-Arabiya, wedding days, kasaragod, Kerala, Sumayya, A.P Abdulla Musliyar, Abdulla Hussain Kadavath, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Wedding to another orphan girl on support of Sa-adiya

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia