യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി റിമാന്‍ഡില്‍; 3 പേരെ തിരിച്ചറിഞ്ഞു
Mar 4, 2013, 13:13 IST
കാസര്‍കോട്: സഹോദരനൊപ്പം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയത് റിമാന്‍ഡ് ചെയ്തു.
ഫെബ്രുവരി 28ന് രാത്രി 8.30 മണിയോടെ കേളുഗുഡ്ഡെയിലെ പോക്കറിന്റെ മകന്‍ ഹാരിസിനെ (20) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കേളുഗുഡ്ഡ അയ്യപ്പ നഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ പ്രശാന്ത് എന്ന കൊടി പ്രശാന്തിനെ (26) യാണ് റിമാന്‍ഡ് ചെയ്തത്.
കേസിലെ മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞതായും പോലീസ് വെളിപ്പെടുത്തി. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വെട്ടേറ്റ ഹാരിസ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ താജുദ്ദീനൊപ്പം വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് നാലംഗ സംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിറകിലൂടെയെത്തിയ സംഘം ഹാരിസിനെ വെട്ടുകയായിരുന്നു.
സഹോദരന്‍ താജുദ്ദീന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാറാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News: വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു
Keywords: Youth, Murder-Attempt, Case, Remand, Injured, Police, Treatment, Mangalore, Blackmail, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






