സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു
Mar 1, 2013, 19:16 IST
പള്ളിക്കര: കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും സാമാന്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമത്തെപ്പറ്റിയും നിയമബോധമുള്ള, നിയമം അനുസരിക്കുന്ന, ഉത്തരവാദത്വബോധമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തും കേരള പോലീസും, സി.ഡി.എസും ചേര്‍ന്ന് നടത്തുന്ന സ്ത്രീശാക്തീകരണ സെമിനാര്‍ പള്ളിക്കരയില്‍ സംഘടിപ്പിച്ചു.
പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ എസ്.പി. എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നുച്ചി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. 'സ്ത്രീ സ്വാതന്ത്ര്യം- നിയമങ്ങളും അതിര്‍വരമ്പുകളും' എന്ന വിഷയം അഡ്വ. ആലീസ് കൃഷ്ണനും, സ്ത്രീ-ബാലസുരക്ഷ എന്ന വിഷയം അഡ്വ. മണി ജി. നായരും അവതരിപ്പിച്ചു. അധ്യാപികമാരായ നസീമ, കസ്തൂരി, അഡ്വ. നിഷ കെ. പനയാല്‍, പി.കെ. മാധവി, ഷീബ തുചടങ്ങിയവര്‍ സംബന്ധിച്ചു. മാത്യു എക്‌സല്‍ സ്വാഗതവും, വി.ഗീത നന്ദിയും പറഞ്ഞു.
Keywords: Women, Seminar, Pallikara, Panchayath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







