മണല്‍ മാഫിയ സ്ഥാപിച്ച അരിപ്പുയന്ത്രം പോലീസ് പിടികൂടി: ഒരാള്‍ അറസ്റ്റില്‍
Mar 27, 2013, 18:25 IST
ഉപ്പള: കളായി പുഴയില്‍ മണല്‍ മാഫിയ സ്ഥാപിച്ച അരിപ്പുയന്ത്രം മഞ്ചേശ്വരം എസ്.ഐ. ശ്രീധരന് പിടികൂടി. കളായിയിലെ സിദ്ദിഖി(29) നെയാണ് പോലീസ് പിടികൂടിയത്.
അരിപ്പുയന്ത്രം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേനലില്‍ പുഴ വറ്റിയിട്ടും അരിപ്പുയന്ത്രം പുഴയില്‍ തന്നെ വെച്ച് അനധികൃതമായി മണല്‍കടത്തുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് സിദ്ദിഖിനെ പിടികൂടിയത്.
രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ മാഫിയക്കാര്‍ വന്‍തോതില്‍ മണല്‍ കടത്ത് നടത്തുന്നത് പരിസരവാസികള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിനെതിരെ അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പുനല്‍കി.
Keywords: Sand mafia, Police, Arrest, Uppala, Manjeshwaram, Custody, Natives, Complaint, Police-raid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.






