city-gold-ad-for-blogger

ഗസ്റ്റ് ഹൗസ് താമസക്കാരനെ വെട്ടിയതിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

ഗസ്റ്റ് ഹൗസ് താമസക്കാരനെ വെട്ടിയതിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക
കാസര്‍കോട്: ഗസ്റ്റ് ഹൗസ് താമസക്കാരനെ വെട്ടിയതിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന വിവരം പുറത്തു വന്നു. തൃശൂര്‍ വടക്കാഞ്ചേരി മുള്ളൂര്‍കരയിലെ മുഹമ്മദ് സുഹൈലി (30) നാണ് വെട്ടേറ്റത്. കൈക്കും ചെവിക്കും വെട്ടേറ്റ സുഹൈലിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൈലിനെ ആളു മാറി വെട്ടിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഒരു ഗുണ്ടാ നേതാവിനെയാണ്  അക്രമി സംഘം ലക്ഷ്യമിട്ടതെന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് സാധനങ്ങള്‍ കടകളിലെത്തിക്കുന്ന സുഹൈല്‍ മാസങ്ങളായി ഉപ്പള മണ്ണംകുഴിയിലെ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടയിലാണ് യുവാവിനെ ഗേറ്റിന് മുന്നില്‍ വെച്ച് ഒരു കാറിലും ബൈക്കുകളിലുമായി എത്തിയ സംഘം വെട്ടിയത്.

വെട്ടേറ്റ് നിലത്ത് വീണ സുഹൈല്‍ നിലവിളിച്ചപ്പോള്‍ സമീപവാസികള്‍ ഓടിക്കൂടിയതോടെ അക്രമി സംഘം ഇരുളില്‍ പാര്‍ക് ചെയ്ത വാഹനങ്ങളില്‍ കടന്നുകളയുകയായിരുന്നു. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഉപ്പളയിലെ ഒരു ഗുണ്ടാ തലവനെ ലക്ഷ്യമാക്കിയാണ് അക്രമി സംഘം എത്തിയത്.

 അക്രമം നടത്തുന്നതിന് തൊട്ട് മുമ്പ് ഗുണ്ടാ നേതാവ് മൊബൈല്‍ ഫോണില്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ സംസാരിച്ചു കൊണ്ട് നിന്നിരുന്നു. ഇത് മനസിലാക്കിയ അക്രമി സംഘം എത്തിയപ്പോള്‍ സുഹൈലിനെയാണ് കണ്ടത്. യുവാവിനെ ഗുണ്ടാ നേതാവാണെന്ന് കരുതി വെട്ടുകയായിരുന്നു.

കര്‍ണാടകയിലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഗുണ്ടാ നേതാവിനെ അക്രമിക്കാന്‍ പദ്ധതിയിട്ടതെന്നാണ് പോലീസിനും രഹസ്യന്വേഷണ വിഭാഗത്തിനും സൂചന ലഭിച്ചിട്ടുള്ളത്. മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന സുഹൈല്‍ തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ പോലീസിന് സംഭവത്തില്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇവരെ അടിച്ചമര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥരെ പോലും ഗുണ്ടാ സംഘം അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Related News:
ഗസ്റ്റ് ഹൗസിലെ താമസക്കാരന് ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റു

Keywords: Guest-House, Thrissur, Police, Uppala, Youth, Kerala, Karnataka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia