പോലീസ് മര്‍ദനമെന്ന് പരാതി; പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ആശുപത്രിയില്‍
Mar 2, 2013, 15:37 IST
കാസര്‍കോട്: സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ പോലീസ് സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ചെട്ടുംകുഴി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍.വി റഷീദിനെ (28) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെയിന്റിംഗ് തൊഴിലാളിയായ റഷീദിനെ ജ്യോതിഷ് വധശ്രമക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഭക്ഷണമെത്തിച്ച് കൊടുത്ത് സഹായിച്ചുവെന്ന് ആരോപിച്ചാണ് ചോദ്യം ചെയ്യാന്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനിലേക്കാണ് വിളിപ്പിച്ചത്.
ഇവിടെ വെച്ച് മൂന്ന് പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചുമരില്‍ തലപിടിച്ച് ഇടിക്കുകയും ചെയ്തുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന റഷീദ് പറയുന്നത്. അബബോധാവസ്ഥയിലായപ്പോള്‍ രാത്രി ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വീണ്ടും സ്റ്റേഷനിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു. അവശനിലയിലാവുകയും പിന്നീട് റഷീദിന്റെ ഉമ്മയെ വിവരമറിയിച്ച് അവരെത്തിയാണ് മകനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയത്. അരമണിക്കൂറിനകം വിട്ടയക്കാമെന്ന് പറഞ്ഞാണ് റഷീദിനെ കൂട്ടിക്കൊണ്ടു പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
Keywords: Attack, Police, Case, Hospital, Youth, Murder-Attempt, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






