city-gold-ad-for-blogger

നീലേശ്വരം സ്വദേശിയുടെ മരണം: കാണാതായ സുഹൃത്ത് തിരിച്ചെത്തി

നീലേശ്വരം സ്വദേശിയുടെ മരണം: കാണാതായ സുഹൃത്ത് തിരിച്ചെത്തി
Sunil Kumar
നീലേശ്വരം: സഹോദരന് മരുന്ന് വാങ്ങാന്‍ നീലേശ്വരത്ത് നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ യാത്ര തിരിച്ച നീലേശ്വരം കൊട്രച്ചാല്‍ സ്വദേശിയും ഓട്ടോഡ്രൈവറും സി.ഐ.ടി.യു. പ്രവര്‍ത്തകനുമായ സുനില്‍കുമാര്‍(41)ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് മരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

സുനില്‍കുമാറിനോടൊപ്പം യാത്ര പുറപ്പെട്ട് കാണാതായ സുഹൃത്ത് കൊട്രച്ചാലില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന തമിഴ്‌നാട് സ്വദേശി കരുണാകരന്‍ ചൊവ്വാഴ്ച സന്ധ്യയോടെ നാട്ടിലേക്ക് തിരിച്ചെത്തി. സുനില്‍കുമാര്‍ മരിച്ച വിവരം കരുണാകരന്‍ അറിഞ്ഞത് കൊട്രച്ചാലില്‍ തിരിച്ചെത്തിയ ശേഷമാണ്.

തിങ്കളാഴ്ച രാത്രി മംഗലാപുരം-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിലാണ് ഇരുവരും എറണാകുളത്തേക്ക് പുറപ്പെട്ടത്. ഷൊര്‍ണൂര്‍ ജംഗ്ഷനിലിറങ്ങി മറ്റൊരു ട്രെയിനില്‍ എറണാകുളത്തേക്ക് തിരിക്കാനായിരുന്നു പരിപാടി. യാത്ര തിരിക്കുന്നതിന് മുമ്പ് നീലേശ്വരത്തെ മദ്യശാലയില്‍ നിന്ന് നന്നായി മദ്യപിച്ച ഇവര്‍ കയ്യില്‍ ഒരു കുപ്പി വിദേശ മദ്യം കരുതിയിരുന്നു. ട്രെയിനില്‍ വെച്ച് ഇവര്‍ മദ്യം കഴിച്ചു. രാത്രി ഉറക്കം വന്നതോടെ കരുണാകരന്‍ തന്റെ മൊബൈലും പണവും സുനിലിനെ ഏല്‍പിച്ച് കിടന്നുറങ്ങി. ഇതിന് ശേഷമാണ് സുനില്‍കുമാര്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണതെന്നാണ് കരുതുന്നത്.

ഉറങ്ങിയ കരുണാകരന്‍ ചൊവ്വാഴ്ച രാവിലെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ഉണര്‍ന്നെഴുന്നേറ്റത്. കയ്യില്‍ കാശില്ലാതിരുന്ന കരുണാകരന്‍ കള്ളവണ്ടി കയറിയാണ് ചൊവ്വാഴ്ച വൈകിട്ടാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കരുണാകരന്‍ വൈകിട്ട് തന്നെ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. ഇയാളെ വടകര പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

Related News: 
നീലേശ്വരം സ്വദേശിയെ ഒഞ്ചിയം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keywords: Nileshwaram, Native, Found dead, Railway track, Onjiyam Vadakara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia