city-gold-ad-for-blogger

ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി ഉയര്‍ത്തണം: MSF

ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി ഉയര്‍ത്തണം: MSF
Government college, Vidhyanagar
വിദ്യാനഗര്‍: കാസര്‍കോട് ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി ഉയര്‍ത്തണമെന്ന് ഗവ.കോളജ് എം.എസ്.എഫ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ വിദ്യാഭ്യാസ പിന്നക്കാവസ്ഥ പരിഹരിക്കുന്നതിന് ഇത് സഹായകമാകും. ഇതുമായി ബന്ധപ്പെട്ട് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖാന്തിരം മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കും.

സമ്മേളനത്തോടനുബന്ധിച്ച് നാക്ക് സന്ദര്‍ശനവും കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപക അനുമോദിക്കലും നടത്തും. എന്‍.എസ്.എസ്, എന്‍.സി.സി എന്നിവയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും.

യൂണിറ്റ് സമ്മേളനം മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. ഉമര്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. കരിം കുണിയ മുഖ്യപ്രഭാഷണം നടത്തി. അസീസ് കളത്തൂര്‍, ഹബീബ് ചളിയങ്കോട്, സഹീര്‍ ആസിഫ്, ഡോ.മുഹമ്മദ് അസ്‌ലം, അനന്തപത്മനാഭന്‍, താഹ ചേരൂര്‍, ഫയാസ് പടുവടുക്ക സംസാരിച്ചു.

ഭാരവാഹികള്‍: മുഹമ്മദ് പള്ളിപ്പുഴ(പ്രസി) അര്‍ഷാദ് ഉദുമ, ഖലീല്‍ പൊവ്വല്‍(വൈസ് പ്രസി) സി.ബി.എം. തബ്ഷീര്‍ സന്തോഷ് നഗര്‍(ജന സെക്ര), നയീം നായന്മാര്‍മൂല, റിയാസ് പേരാല്‍(ജോ സെക്ര) അസ്ഹറുദ്ദീന്‍ ചെമ്മനാട്(ട്രഷ) സുബൈര്‍ പരപ്പ, യാസര്‍ അറഫാത്ത് ഉദുമ, കബീര്‍ ബേക്കല്‍, ശക്കീല്‍ പള്ളങ്കോട്(വിവിധ കമ്മിറ്റി സാരഥികള്‍).

Keywords: Kerala, Kasaragod, Vidhyanagar, Government, college, MSF, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia