സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
Mar 6, 2013, 20:12 IST
കാസര്‍കോട്: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി. മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതിയെ വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസും സംഘവും അറസ്റ്റുചെയ്തു. അണങ്കൂരിലെ എം. നൗഷാദിനെയാണ് (21) പോലീസ് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റുചെയ്തത്.
കോടതിയില്‍ ഹാജറാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പുലര്‍ച്ചെ 2.30 മണിയോടെയാണ് ബൈക്കിലെത്തിയ നൗഷാദും മറ്റൊരു യുവാവും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറ് നടത്തിയത്. കല്ലേറില്‍ ഓഫീസിന്റെ ഒന്നാം നിലയിലെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. ഓഫീസ് സെക്രട്ടറി യോഗേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കൂട്ടുപ്രതി അണങ്കൂരിലെ ഇസ്മായിലാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്മായില്‍ ഒളിവിലാണ്. അറസ്റ്റിലായ നൗഷാദ് കാസര്‍കോട്ട് മൂന്ന് കേസുകളിലും വിദ്യാനഗര്‍ രണ്ട് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മണല്‍ കടത്തുന്ന ലോറികള്‍ക്ക് എസ്‌കോട്ട് പോകുന്നവരാണ് പ്രതിയും കൂട്ടുപ്രതിയുമെന്ന് പോലീസ് സൂചിപ്പിച്ചു. മണല്‍ കടത്താന്‍ പോലീസിന്റെ ശ്രദ്ധതിരിച്ചുവിടാനാണ് ഇവര്‍ അക്രമണം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പ്രതികള്‍ക്ക് കാര്യമായ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല.
Related News:
Keywords: Kerala, Kasaragod, CPM, Office, Police, arrest, Court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.