കുറ്റിക്കോല്‍ പഞ്ചായത്ത് ബഡ്ജറ്റ്: കുടിവെള്ളം, യുവജനക്ഷേമം പ്രത്യേക പരിഗണന
Mar 28, 2013, 19:04 IST
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് ബഡ്ജറ്റില്‍ കുടിവെള്ളത്തിനും ശുചിത്വ പരിപാടി, യുവജനക്ഷേമം എന്നിവയ്ക്കും പ്രത്യേക പരിഗണന. 8,54,33,690 രൂപ വരവും 8,40,07,725 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് സുഭദ്ര മോഹനന് അവതരിപ്പിച്ചത്.
ശുചിത്വ പരിപാടികള്‍ക്ക് 15 ലക്ഷം രൂപയും നെല്‍കൃഷി വികസനത്തിന് 80,000 രൂപയും കവുങ്ങ് കൃഷി വികസനത്തിന് ഒരു ലക്ഷവും ജൈവവളത്തിന് അഞ്ച് ലക്ഷവും മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവയ്ക്ക് 4,47,500 രൂപയും ജനറല്‍ വിഭാഗത്തിന് ഭവന നിര്‍മാണത്തിന് 6,35,500 രൂപയും പട്ടികജാതി ഭവനപദ്ധതിക്ക് 8,36,500 രൂപയും വകയിരുത്തി. കോപ്പാളംമൂല-2.73 ലക്ഷം, മാനടുക്കം-1.95 ലക്ഷം, പട്ടികജാതി -87,500, പട്ടികവര്‍ഗ കോളനി ഒരു ലക്ഷം എന്നിങ്ങനെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി മൊത്തം 8,55,500 രൂപ വകയിരുത്തി.
വൃദ്ധരുടെ ക്ഷേമത്തിന് 55,000 രൂപയും വികലാംഗരുടെ ക്ഷേമത്തിന് 7.35 ലക്ഷവും ആശ്രയ പ്രോജക്ടിന് രണ്ട് ലക്ഷവും ആയൂര്‍വേദ മരുന്ന് വാങ്ങാന്‍ നാല് ലക്ഷവും അലോപ്പതിക്ക് 50,000 രൂപയും ഹോമിയോ മരുന്നുകള്‍ക്ക് ഒരു ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. ഘടക സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍കരണത്തിന് 4.1 ലക്ഷവും അംഗണ്‍വാടി പൂരക പോഷകാഹാരത്തിന് 23.45 ലക്ഷവും എസ്. എസ്.എ വിഹിതമായി 14 ലക്ഷവും റോഡ് മെയിന്റനന്‍സിന് 57,28,750 രൂപയും വകയിരുത്തി.
വിദ്യാഭ്യാസ പദ്ധതികള്‍ക്ക് മൂന്നു ലക്ഷവും കായികക്ഷേമത്തിന് 2.9 ലക്ഷവും വനിതാ വികസനത്തിന് 89,100 രൂപയും പാലിയേറ്റീവ് പരിചരണത്തിന് മൂന്ന് ലക്ഷവും കുടുംബശ്രീ തൊഴില്‍ പരിശീലനത്തിന് അഞ്ച് ലക്ഷവും തൊഴിലുറപ്പ് പദ്ധതികള്‍ക്ക് 2.18 കോടി രൂപയും കെട്ടിട നിര്‍മാണങ്ങള്‍ക്ക് 21.5 ലക്ഷവും റോഡ് ടാറിങ്ങിന് 73.07 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലന് അധ്യക്ഷനായി. പി. ഗോപിനാഥന്, ബി. എ. പ്രിയ, കെ. രാധാകൃഷ്ണന് നമ്പ്യാര്‍, ലില്ലി തോമസ്, കെ. ജെ. രാജു, വി. കെ. അരവിന്ദന് എന്നിവരും പഞ്ചായത്തംഗങ്ങളും സംസാരിച്ചു.

Keywords: Kuttikkol, Panchayath, Budjet, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News