ഖമറുദ്ദീനെ ബോര്‍ഡ് കോര്പറേഷന് ചെയര്‍മാനാക്കി; ചെര്‍ക്കളത്തെയും നിയമിക്കും
Mar 15, 2013, 22:25 IST
![]() |
| Cherkalam Abdulla |
![]() |
| M.C.Khamarudheen |
സംഘടനാ പ്രവര്‍ത്തനത്തിന് മലപ്പുറം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നാലകത്ത് സൂപ്പി കോര്പ്പറേഷന് ചെയര്മാന് സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹത്തെ പെരിന്തല്‍മണ്ണ വികസന അതോറിറ്റി ചെയര്‍മാനായി നിയമിക്കും. മുന്‍മന്ത്രിയും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലയെ പുതുതായി രൂപീകൃതമാകുന്ന പിന്നോക്ക സമുദായ വികസന കോര്പ്പറേഷന് ചെയര്‍മാനായി നിയമിക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തുവരും.
ജില്ലയിലെ ലീഗ് ഘടകത്തിന് ഇത് ത്രിമധുരമാണ്. മുന്‍മന്ത്രി സി. ടി. അഹ്മദലിലെ നേരത്തെ തന്നെ സിഡ്കോ ചെയര്‍മാനായി നിയമിച്ചിരുന്നു. ഖമറുദ്ദീനും ചെര്‍ക്കളം അബ്ദുല്ലയും സ്ഥാനമേല്‍ക്കുന്നതോടെ ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനത്തിന്റെ അമരക്കാരാകുന്നവരുടെ എണ്ണം മൂന്നായി ഉയരും.
Keywords: M.C.Khamarudheen, Cherkalam Abdulla, Corporation, Chairman, Pinnokka samudaya, Karakushala vikasana, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.








