city-gold-ad-for-blogger

കാറിനരികില്‍ നോട്ടുകള്‍ വിതറി രണ്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു

കാറിനരികില്‍ നോട്ടുകള്‍ വിതറി രണ്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു
മംഗലാപുരം: പാര്‍ക്ക് ചെയ്ത കാറിന്റെ ഡ്രൈവര്‍ സീറ്റിന് സമീപം റോഡില്‍ കറന്‍സി നോട്ടുകള്‍ കൊണ്ടിട്ട ശേഷം തന്ത്രത്തില്‍ കാറില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും, എ.ടി.എം കാര്‍ഡുകളും, ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയ ബാഗ് കവര്‍ന്നു. ശനിയാഴ്ച വൈകിട്ട് കങ്കനാടി യൂറോ ഗോള്‍ഡ് ജ്വല്ലറിക്കടുത്താണ് സംഭവം.

കദ്രി കുത്താറിലെ റോഷനും, ഭാര്യ ബെല്‍വിറ ഡിസൂസയും, അവരുടെ ചെറിയ കുട്ടികളും ആയിരുന്നു കാറിലെ യാത്രക്കാര്‍. ഷോപ്പിംഗിനെത്തിയ ഇവര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയ ശേഷം റോഷന്‍ ഇറങ്ങി കാറിന്റെ ഒരു പാര്‍ട്‌സ് വാങ്ങാനായി തൊട്ടടുത്ത കടയിലേക്ക് പോയി. ഈ സമയത്ത് ഒരാള്‍ വന്ന് കാറിനടുത്ത് പത്ത് രൂപയുടെ ഏതാനും നോട്ടുകള്‍ വിതറി. അതിന് ശേഷം കാറിലിരിക്കുകയായിരുന്ന ബെല്‍വിറയോട് കാറിനടുത്ത് നോട്ടുകള്‍ വീണ് കിടക്കുന്ന കാര്യം പറഞ്ഞു. ബെല്‍വിറ കാറില്‍ നിന്നിറങ്ങി നോട്ടുകള്‍ റോഷന്റേതാണോ എന്ന് പരിശോധിക്കുന്നതിനിടെ മറ്റൊരാള്‍ കാറിന്റെ ഡോര്‍ തുറന്ന് സീറ്റില്‍ വെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് കൈക്കലാക്കി നടന്ന് മറയുകയായിരുന്നു.

ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ അതിനിടയിലൂടെ നോട്ടുകള്‍ വിതറിയ ആളും സ്ഥലം വിട്ടു. പിന്നീട് റോഷന്‍ തിരിച്ചെത്തിയപ്പോഴാണ് കാറിലെ ബാഗ് കാണാതായ സംഭവവും ബാഗ് തട്ടിയെടുക്കാന്‍ ഒരുക്കിയ നാടകവും അറിഞ്ഞത്. വിവരമറിഞ്ഞ് കദ്രി കുത്താര്‍ പോലീസ് സ്ഥലത്തെത്തി. യൂറോ ഗോള്‍ഡിന്റെ ക്യാമറയില്‍ കവര്‍ച്ചക്കാരന്‍ നോട്ടുകള്‍ കാറിനടുത്ത് കൊണ്ടിടുന്നതും മറ്റൊരാള്‍ ബാഗുമായി സ്ഥലം വിടുന്നതും പതിഞ്ഞിരിക്കാമെന്നും  അതിനാല്‍ കൊള്ളക്കാരെ കുടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസും റോഷന്റെ കുടുംബവും. കഴിഞ്ഞ ദിവസം വിജലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് രണ്ട് പേര്‍ ഒരു സ്ത്രീയുടെ സ്വര്‍ണമാലയും വളകളും കൊള്ളയടിച്ചിരുന്നു. അടുത്തിടയായി മംഗലാപുരത്തും പരിസരത്തും കവര്‍ച്ചയ്ക്കായി ഇത്തരത്തിലുള്ള പലതരം തന്ത്രങ്ങളും പയറ്റുന്നത് പെരുകി വരുന്നതായി പോലീസ് വ്യക്തമാക്കി.

Keywords:  Family, Tricked, Robbers, Lose gold, Rs 2 lac, Euro gold, Car, Managalore, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia