city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ഭാഗമായി കാസര്‍കോട്ട് തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധം അലയടിച്ചു. തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിന് മുന്നോടിയായാണ് ജനങ്ങളാകെ നഗരം കൈയ്യടക്കികൊണ്ടുള്ള പ്രതിഷേധ സമരം അരങ്ങേറിയത്. കാസര്‍കോട് ഒപ്പു മരച്ചോട്ടില്‍ 36 ദിവസമായി നിരാഹാര സമരം നടത്തി വരുന്ന എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ അഹ്വാന പ്രകാരമായിരുന്നു 'ജനസമുദ്രം' എന്ന പേരില്‍ ഒരു മണിക്കൂര്‍ നഗരത്തെ നിശ്ചലമാക്കിയ സമരപരിപാടി നടന്നത്.

ഡി.വൈ.എഫ്.ഐയും സമരത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു. കടകളുടെ ഷട്ടര്‍ താഴ്ത്തി വ്യാപാരികളും സമരത്തില്‍ പങ്കാളിയായി. വാഹനങ്ങള്‍ ഒരു മണിക്കൂര്‍ ഓട്ടം നിര്‍ത്തി ഡ്രൈവര്‍മാരും സമരത്തിന് പിന്തുണ നല്‍കി. സോളിഡാരിറ്റി, എം.എസ്.എഫ്, എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ്, ഐ.എന്‍.എല്‍, ബി.ജെ.പി, വ്യാപാരി വ്യവസായി ഏകോപന സമിതി, എസ്.ഡി.പി.ഐ, പി.ഡി.പി, വിവിധ കോളജുകളിലെയും, ഐ.ടി.ഐ കളിലെയും, സ്‌കൂളുകളിലെയും സോഷ്യല്‍ സംഘനകളില്‍പെട്ട വിദ്യാര്‍ത്ഥികള്‍, യുവ മോര്‍ച, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, കുമ്പള അക്കാദമി വിദ്യാര്‍ത്ഥികള്‍, എ.ഐ.വൈ.എഫ്, മുഹിമ്മാത്ത് മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍, പീപ്പിള്‍സ് സോഷ്യല്‍ ജസ്റ്റിസ് ഫോറം, ജില്ലാ പരിസ്ഥിതി സമിതി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത വിദ്യാലയം പയ്യന്നൂര്‍ യൂണിറ്റ് തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനങ്ങളും മുദ്രാവാക്യം വിളികളും നടന്നു.

ജനരോഷം കണ്ടില്ലെന്ന് നടിക്കാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ രൂക്ഷമായ പ്രതിഷേധ സമരങ്ങള്‍ക്ക് വരും നാളുകളില്‍ സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പരിപാടി മുന്നറിയിപ്പ് നല്‍കി. സമരത്തിന് അഭിവാദ്യം നേരാന്‍ 22 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന എ. മോഹന്‍കുമാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് വന്നത് സമരത്തിന് ആവേശം പകര്‍ന്നു. സമരപന്തലില്‍ ആറ് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന തൊഴിലാളി നേതാവ് മോയിന്‍ ബാപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്തു. മറ്റൊരു സത്യാഗ്രഹി ഗ്രോവാസു, അന്വേഷി പ്രസിഡന്റ് കെ.അജിത, ഡി.വൈ.എഫ്.ഐ നേതാവ് സിജി മാത്യു, പി.ഡി.പി നേതാവ് അജിത് കുമാര്‍ ആസാദ്, യുവമോര്‍ച നേതാവ് രഞ്ജിത്ത്, എ.വൈ.എഫ് നേതാവ് അഡ്വ. സുരേഷ് ബാബു, ഐ.എന്‍.എല്‍ നേതാവ് സി.എം.എ ജലീല്‍, പി.പി.കെ പൊതുവാള്‍, അബ്ബാസ് മുതലപ്പാറ, സുബ്രഹ്മണ്യന്‍ തുടങ്ങിയ നേതാക്കള്‍ സമരത്തിന് അഭിവാദ്യമര്‍പിച്ചു. ജനകീയ നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ രാഷ്ട്രീയ-മത വിഭാഗമില്ലാതെയുള്ള ഒരുമ ഇനിയും ഉണ്ടാകണമെന്ന് സംഘടനാ നേതാക്കളെല്ലാം ഊന്നിപറഞ്ഞു. സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

പരിപാടിക്ക് വീറ് പകരാന്‍ ചെണ്ടമേളവും പ്രഛന്ന വേഷവും പി.ഡി.പി. പ്രവര്‍ത്തകരുടെ ശയനപ്രദക്ഷിണവും ഉണ്ടായിരുന്നു. പ്രതിഷേധവും ഐക്യദാര്‍ഢ്യവുമായെത്തിയ ആയിരക്കണക്കിന് ആളുകളെ ഉള്‍കൊള്ളാനാകാതെ നഗരം ഒരുമണിക്കൂറോളം വീര്‍പുമുട്ടുകയായിരുന്നു. സെന്‍ട്രല്‍ ആര്‍ട്‌സ് വെള്ളൂരിലെ ഗിരീഷ് ഗ്രാമികയുടെ നേതൃത്വത്തിലുള്ള വിത്തും കൈക്കോട്ടും എന്ന തെരുവ് നാടകവും ചെറുവത്തൂരിലെ കലാകാരന്‍മാര്‍ ഒരുക്കിയ എന്‍ഡോസള്‍ഫാന്‍ ശില്‍പവും പ്രതിഷേധത്തിന് പുതിയ മുഖം പകര്‍ന്നു.

Related News: 
എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 'ജനസമുദ്രം': കാസര്‍കോട് സ്തംഭിച്ചു

Keywords : Kasaragod, Endosulfan, Strike, Kerala, Chief Minister, Road, Government, Leaders, Political Parties, Shop, Vehicles, Students, INL, PDP, DYFI, Kasaragod, Kasargodvartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Endosulfan stir goes on. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia