എന്‍ഡോസള്‍ഫാന്‍ നിരാഹാര സമരം നിര്‍ത്തി; വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം
Mar 25, 2013, 23:40 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട്ട് 36 ദിവസമായി നടത്തിവന്ന നിരാഹാര സമരം തല്ക്കാലം അവസാനിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലുണ്ടായ തീരുമാന പ്രകാരമാണ് സമരം പിന്‍വലിച്ചത്. സര്‍ക്കാര്‍ ഉറപ്പു നല്കിയ തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമോയെന്ന് കേരളീയ പൊതുസമൂഹം ജാഗ്രതയോടെ വീക്ഷിക്കുമെന്നും അതുണ്ടായില്ലെങ്കില്‍ വീണ്ടും പൂര്‍വാധികം ശക്തിയോടെ പുതിയ രൂപത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും സമരസമിതി യോഗം തൂരുമാനിച്ചതായി കണ്വീണര് അമ്പലത്തറ കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ എം. പി കരുണാകരനും, മുന്‍ സ്പീകര്‍ വി.എം സുധീരനും സമരസമിതിയെ അറിയിച്ചു. സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ സമരസമിതിയെ അറിയിക്കാന്‍ അവരെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമരസമിതി ഭാരവാഹികളെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിച്ചത്. ഇത് നടപ്പിലാക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നതിനാല് സമരം പിന്‍വലിക്കണമെന്നും അവര്‍ സമര സമിതിയോട് അവശ്യപ്പെടുകയായിരുന്നു. അത് മുഖവിലക്കെടുത്തും കേരളത്തിലെ വിശിഷ്യാ കാസര്‍കോട്ടെ പൊതു സമൂഹത്തിന്റെ മനോവികാരം കണക്കിലെടുത്തുമാണ് തല്ക്കാലം സമരം അവസാനിപ്പിക്കുന്നതെന്നും, സമരസമിതി നേതാക്കളായ ഡോ. അംബികാസുധന് മാങ്ങാട്, ടി. ശോഭന, സുബ്രമണ്യന്‍ എന്നിവരും സത്യാഗ്രഹികളായ എ. മോഹന്‍ കുമാറും, ഗ്രൊ വാസുവും, മോയിന്‍ ബാപുവും അറിയിച്ചു.
സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അതിലെ അവ്യക്തതകള്‍ നീക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗീകമായ അറിയിപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് സമര പന്തലില്‍ ഒരു മണിക്കൂറോളം ആശങ്കനിലനിന്നിരുന്നു. ഒടുവില്‍ സമരസമിതിയും സത്യാഗ്രഹികളും ചേര്‍ന്ന് നടത്തിയ മാരത്തോണ്‍ ചര്‍ച്ചയുടെ ഒടുവിലുണ്ടായ തീരുമാനപ്രകാരമാണ് സമരം തല്ക്കാലം അവസാനിപ്പിച്ചത്.
ഫെബ്രവരി 18ന് ആരംഭിച്ച സമരത്തില്‍ ഇതുവരെയായി അഞ്ചു പേരാണ് നിരാഹാരം അനുഷ്ഠിച്ചത്. എ. മോഹന്‍ കുമാര്‍ 22 ദിവസവും, ഗ്രൊ വാസു, മോയിന്‍ ബാപു എന്നിവര്‍ ആറ് ദിവസമായും നിരാഹാരം നടത്തിവരികയായിരുന്നു. അതിനു മുമ്പ് കൃഷ്ണന് പുല്ലൂര്‍, സുഭാഷ് ചീമേനി, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവരാണ് നിരാഹാരസമരം നടത്തിയത്. സമരം തല്കാലം അവസാനിപ്പിച്ച വിവരമറിഞ്ഞ് സമര പന്തലില്‍ അഹ്ലാദ പ്രകടനവും മുദ്രാവാക്യം വിളികളും ഉയര്‍ന്നു. വിവിധ സംഘടനങ്ങള്‍ സമരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

Also Read:
Keywords: Kerala, Kasaragod, Endosulfan, Oomman Chandy, Government, Strike, Thiruvananthapuram, Endosulfan Victims, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.