എന്‍ഡോസള്‍ഫാന്‍: മന്ത്രിമാരെ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല -ടി.വി രാജേഷ്
Mar 14, 2013, 20:25 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു മന്ത്രിയെ പോലും ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എ. മുന്നറിയിപ്പ് നല്‍കി.
കര്‍ണാടക പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചാലും ജില്ലാ അതിര്‍ത്തിയായ കാലിക്കടവിനിപ്പുറം മന്ത്രിമാരെ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇതിനു വേണ്ടി ജീവന്‍തന്നെ ബലിയര്‍പിക്കാനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഒരുക്കമാണ്. ശക്തമായ സമരവുമായി ഡി.വൈ.എഫ്. മുന്നോട്ട് പോകുമെന്നും രാജേഷ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജേഷ്.
കാസര്‍കോട് ഗവ. കോളജിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം കലക്‌ട്രേറ്റിന് സമീപം വന്‍ പോലീസ് സംഘം ബാരിക്കേഡ് കെട്ടി തടഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, കെ. രവീന്ദ്രന്‍, സിജി മാത്യു, സി.ജെ. സജിത്ത്, എം. രാജേന്ദ്രന്‍, നിശാന്ത്, ടി.കെ മനോജ്, എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.









