city-gold-ad-for-blogger

എല്‍. ഡി. എഫ് കളക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കും: സി. പി. ഐ

എല്‍. ഡി. എഫ് കളക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കും: സി. പി. ഐ
LDF, Collectorate march, CPI, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: വിലക്കയറ്റം തടയുക, കെ. എസ്. ആര്‍. ടി. സി, കെ. എസ്.  ഇ. ബി, കേരള വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എല്‍. ഡി. എഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച് 25 ന് കാസര്‍കോട് കളക്‌ട്രേറ്റിലേക്ക് നടക്കുന്ന ബഹുജന മാര്‍ച്ച് വിജയിപ്പിക്കുവാന്‍ സി. പി. ഐ ജില്ലാ കൗണ്‍സില്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു.

വിലക്കയറ്റം ഒരു കാലത്തുമില്ലാത്ത വിധത്തിലാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ബി. പി. എല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡി തുക നേരിട്ട് നല്‍കുന്ന സമ്പ്രദായം പൊതു വിതരണ സമ്പ്രദായത്തെ പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന്റെ ഭാഗമാണ്.

പൊതുമേഖലാ സ്ഥാപനങ്ങളായ കെ. എസ്. ആര്‍. ടി. സി, കെ. എസ്. ഇ. ബി, വാട്ടര്‍ അതോറിറ്റി എന്നിവയെ സ്വകാര്യ വല്‍ക്കരിക്കാനും തകര്‍ക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. യു. ഡി. എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ കാരണം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ മേല്‍കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.

Keywords: LDF, Collectorate march, CPI, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia