മുനിസിപ്പല്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി മര്‍ദനമേറ്റ് ആശുപത്രിയില്‍
Mar 24, 2013, 21:03 IST
അണങ്കൂരില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ റോഡ് വെട്ടിപൊളിക്കുന്നതിനെ ചോദ്യം ചെയ്തപ്പോള്‍ നാലോളം തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് മജീദ് പരാതിപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം.
അണങ്കൂരില്‍ പലഭാഗത്തും നേരത്തെ റോഡ് കുത്തിപ്പൊട്ടിച്ച് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം റോഡ് നന്നാക്കാന്‍ അധികൃതര്‍ കൂട്ടാക്കിയിരുന്നില്ല. റോഡ് തകര്‍ന്നു കിടന്നതിനാല്‍ അണങ്കൂരില്‍ അപകട പരമ്പര തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. അതിനിടെയാണ് വീണ്ടും റോഡ് കുത്തിപ്പൊളിക്കാന്‍ ശ്രമം നടന്നത്. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് തന്നെ തൊഴിലാളികള്‍ മര്‍ദിച്ചതെന്ന് മജീദ് പറഞ്ഞു.
Keywords: Municipal Councillor, Majeed Kollampady, Assault, Inured, Hospital, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







