കടലിലൂടെ സ്പീഡ് ബോട്ടിലെത്തി കോസ്റ്റല്‍ പോലീസ് മണല്‍ വേട്ട; 8 തോണികള്‍ പിടികൂടി
Mar 15, 2013, 12:57 IST
കാസര്‍കോട്: കടലിലൂടെ സ്പീഡ് ബോട്ടിലെത്തി കോസ്റ്റല്‍ പോലീസ് ചെറുവത്തൂര്‍ മടക്കരയില്‍ നടത്തിയ മണല്‍ വേട്ടയില്‍ മണല്‍ നിറച്ച എട്ട് തോണികള്‍ പിടികൂടി. കോസ്റ്റല്‍ സി.ഐ സി.എം ദേവദാസിന്റെ നേതൃത്വത്തിലാണ് മണല്‍ വേട്ട നടത്തിയത്.
മടക്കര അഴിമുഖത്ത് നിന്നും തോണിയില്‍ വന്‍ തോതില്‍ മണല്‍ കടത്തുന്നതായി പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് പുലര്‍ചെ മൂന്ന് മണിയോടെ സ്പീഡ് ബോട്ടില്‍ കടലില്‍ നിലയുറപ്പിച്ച പോലീസ് സംഘം പുലര്‍ചെ അഞ്ച് മണിയോടെ മണല്‍ കടത്താനെത്തിയ തോണികള്‍ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് മണല്‍ കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയ മണല്‍ നിറച്ച തോണികള്‍ ചന്തേര പോലീസിന് കൈമാറിയതായി കോസ്റ്റല്‍ സി.ഐ പറഞ്ഞു.
തീരങ്ങളില്‍ നിന്നും മണല്‍ കടത്തുന്നത് കര്‍ശനമായി തടയുന്നതിന് റെയ്ഡ് കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സംഘത്തില്‍ എ.എസ്. ഐ രത്നാകരന്, പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാര്‍, എം.വി പ്രകാശന്. സുഭാഷ്, ബിജു ജോര്‍ജ്, അസീസ്, മോഹന്‍ എന്നിവരും ഉണ്ടായിരുന്നു.
Keywords: Sand, Boat, Police, Boat, Arrest, Case, Chandera, Police-Raid, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






