city-gold-ad-for-blogger

പെണ്‍കുട്ടിക്കെതിരെ അപവാദം; കോണ്‍ഗ്രസ് നേതാവിനെ കൈകാര്യം ചെയ്തു

പെണ്‍കുട്ടിക്കെതിരെ അപവാദം; കോണ്‍ഗ്രസ് നേതാവിനെ കൈകാര്യം ചെയ്തു
Bekal, Local, Political leader, Assault, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബേക്കല്‍: വിദ്യാര്‍ഥിനിയെയും യുവാവിനെയും ബന്ധപ്പെടുത്തി അപവാദ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്  കോണ്‍ഗ്രസ് നേതാവ് ബന്ധുക്കളുടെ മര്‍ദ്ദനത്തിരയായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.

മാസ്തിഗുഡ്ഡയിലെ 15 കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയും പൂച്ചക്കാട്ടെ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രെ. ഇവരുടെ പ്രണയം അറിഞ്ഞ യുവാവിന്റെ വീട്ടുകാര്‍ യുവാവിനെ തന്ത്രപൂര്‍വം ഗള്‍ഫിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.

യുവാവ് ഗള്‍ഫിലേക്ക് പോയതിന് ശേഷം പെണ്‍കുട്ടിയെ കുറിച്ച് പൂച്ചക്കാട്ടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചൊവ്വാഴ്ച സംഘടിതരായി പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്തു.

'സ്വതന്ത്ര ഭാരതത്തില്‍ ആര്‍ക്കും എന്തും പറയാന്‍ അവകാശമുണ്ടെന്നും അത് തെളിയിക്കേണ്ടവര്‍ക്ക് തെളിയിക്കാമെന്നും' കോണ്‍ഗ്രസ് നേതാവ് പറഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രോഷാകുലരായി. പ്രകോപിതരായ ഇവര്‍ കോണ്‍ഗ്രസ് നേതാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

പക്ഷെ പോലീസില്‍ പരാതി കൊടുക്കാനോ ആശുപത്രിയില്‍ ചികിത്സ തേടാനോ കോണ്‍ഗ്രസ് നേതാവ് കൂട്ടാക്കിയില്ല. സംഭവം നാട്ടില്‍ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്.

Keywords: Bekal, Local, Political leader, Assault, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia