'കേരളത്തിന്റെ കാര്‍ഷിക വികസനവും പുത്തന്‍ സാങ്കേതിക വിദ്യയും' സെമിനാര്‍ 4ന്
Mar 1, 2013, 17:15 IST
കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 'കേരളത്തിന്റെ കാര്‍ഷിക വികസനവും പുത്തന്‍ സാങ്കേതിക വിദ്യയും' എന്ന വിഷയത്തില്‍ മാര്‍ച്ച് നാലിന് രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൃഷിമന്ത്രി കെ.പി. മോഹനന്‍ ഉല്‍ഘാടനം ചെയ്യും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ.സി. രാജഗോപാല്‍ അധ്യക്ഷതവഹിക്കും. 'കേരളത്തിന്റെ കാര്‍ഷിക വികസനവും പുത്തന്‍ സാങ്കേതിക വിദ്യയും' എന്ന വിഷയം കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: പി. രാജേന്ദ്രന്‍ അവതരിപ്പിക്കും. കാസര്‍കോട് സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ: ജോര്‍ജ് വി. തോമസ്, പടന്നക്കാട് കാര്‍ഷിക കോളേജിലെ അസോസിയേറ്റ് ഡീന്‍ ഡോ: എം. ഗോവിന്ദന്‍, പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച് ഡോ: ജയപ്രകാശ് നായക്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി പ്രസംഗിക്കും.
11 മണിക്ക് നടക്കുന്ന സെഷനില്‍ സി.പി.സി.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന്‍ മോഡറേറ്ററായിരിക്കും. 'ജൈവ കൃഷിയും സാധ്യതകളും' എന്ന വിഷയത്തില്‍ ഡോ: ജോര്‍ജ് വി. തോമസും 'പുത്തന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗവും ഭക്ഷ്യസുരക്ഷയും' എന്ന വിഷയത്തില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഡയറക്ടര്‍ ഡോ: പി.വി. ബാലചന്ദ്രനും ക്ലാസെടുക്കും. 'കേരളത്തിന്റെ കാര്‍ഷിക വികസനത്തിന് ജൈവ സാങ്കേതിക വിദ്യയുടെ ഉപയോഗം' എന്ന വിഷയം വെള്ളാനിക്കര ഹോര്‍ട്ടി കള്‍ചറല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ടി. പ്രദീപ് കുമാര്‍ അവതരിപ്പിക്കും. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് കെ. വിനോദ് ചന്ദ്രന്‍, സെക്രട്ടറി മുഹമ്മദ് ഹാഷിം പ്രസംഗിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, വൈസ് പ്രസിഡണ്ട് മട്ടന്നൂര്‍ സുരേന്ദ്രന്‍, ജോ. സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ആലൂര്‍ സംബന്ധിച്ചു.
Keywords: Press meet, KUWJ, Seminar, Minister K.P Mohan, Inauguration, Kasaragod, Kerala, K. Vinod Chandran, Muhammed Hashim, Unnikrishnan Pushpagiri, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







