വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്പിച്ചു
Feb 28, 2013, 12:56 IST
കാസര്‍കോട്: സഹോദരനൊപ്പം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ വഴിയില്‍ പതിയിരുന്ന സംഘം വെട്ടിപ്പരിക്കേല്പിച്ചു. ബുധനാഴ്ച രാത്രി 8.30 മണിയോടെ കേളുഗുഡ്ഡെയിലാണ് സംഭവം. ദേഹത്ത് മൂന്ന് വെട്ടേറ്റ കേളുഗുഡ്ഡെയിലെ പോക്കറിന്റെ മകന് ഹാരിസിനെ (20) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരന് താജുദ്ദീനൊപ്പം വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന സംഘം ഇരുവരെയും തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ പിറകില്‍ നിന്നെത്തിയ സംഘം ഹാരിസിനെ വെട്ടുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷമാണ് ഹാരിസിനെ മംഗലാപുരത്തേക്ക് കൊണ്ടുപോയത്.

താജുദ്ദീന്റെ പരാതിയില്‍ സുധീഷ്, മറ്റ് രണ്ട് പേര് എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഇവരില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ്. വര്‍ഗീയ വൈരാഗ്യം വെച്ചാണ് അക്രമമെന്ന് പോലീസ് സംശയിക്കുന്നു.
Keywords: Attack, Youth, Injured, Mangalore, Hospital, Kerala, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.