city-gold-ad-for-blogger

ഉദുമയില്‍ തയ്യല്‍കടയ്ക്ക് തീവെച്ചു; കല്യാണ വസ്ത്രങ്ങളടക്കം കത്തിനശിച്ചു


ഉദുമയില്‍ തയ്യല്‍കടയ്ക്ക് തീവെച്ചു; കല്യാണ വസ്ത്രങ്ങളടക്കം കത്തിനശിച്ചു
ഉദുമ: പാക്യാര കുന്നുമ്മലിലുളള തയ്യല്‍ കടയ്ക്ക് തീവെച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച നടക്കാനിരുന്ന വിവാഹത്തിന് അണിയാനുള്ള വിലകൂടിയ സാരികളും ചൂരിദാറുകളും ഉള്‍പ്പെടെ കത്തിനശിച്ചവയില്‍പെടും.

കുന്നുമ്മലിലെ വിജയലക്ഷ്മിയുടെ ഉടമസ്ഥതയിലുളള കടയ്ക്കാണ് വെളളിയാഴ്ച രാത്രി തീവെച്ചത്. ഷട്ടറിനടിയിലൂടെ മണ്ണെണ്ണ ഒഴിച്ച് തീ വെക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. രണ്ട് തയ്യല്‍ മെഷീനും ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐ. എം.പി. രാജേഷിന്റെ നേതൃത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:  Tailor Shop, Fire, Udma, Pakyara, Kunnummal, Loss, Saree, Police, Case, Inquiry, Malayalam News, Kerala Vartha, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia