ജില്ലാ ബാങ്ക് കോ-ലീ-ബി സഖ്യം; കോണ്‍ഗ്രസും ലീഗും ബിജെപിയും മറുപടി പറയണം: സി.പി.എം
Feb 2, 2013, 13:01 IST
കാസര്‍കോട്: ഫെബ്രുവരി 10 ന് നടക്കുന്ന ജില്ലാ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കോ-ലീ-ബി സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസും, ലീഗും, ബിജെപിയും മറുപടി പറയണമെന്ന് സി.പി.എം ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി. നിയന്ത്രണത്തിലുള്ള സംഘ് പരിവാര്‍ സംഘടനായ സഹകാര്‍ ഭാരതിയുമായാണ് യു.ഡി.എഫ് സംഖ്യമുണ്ടക്കിയിട്ടുള്ളത്. മത്സരം നടക്കുന്ന 14 സീറ്റില്‍ നാല് സീറ്റ് ബി.ജെ.പിക്ക് നല്കി ബാക്കി സീറ്റിലാണ് കോണ്‍ഗ്രസും, ലീഗും, സി.എം.പി.യും മത്സരിക്കുന്നത്. സംഘ് പരിവാര്‍ സഖ്യം കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നയമാണോയെന്ന് അവരുടെ ജില്ലാ നേതൃത്വം വ്യക്തമാക്കണം. ഇക്കാര്യത്തില്‍ നിലപാട് തുറന്നു പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രകടിപ്പിക്കണം.
ജില്ലാ ബാങ്കിലെ നാല് സ്ഥാനങ്ങള്‍ക്ക് വേണ്ടി യു.ഡി.എഫു മായി സഖ്യത്തിലേര്‍പെട്ട ബി.ജെ.പി നേതൃത്വവും സ്വന്തം അണികളോടും ജനങ്ങളോടും മറുപടി പറയണം. നിസാര പ്രശ്നങ്ങള്‍ പോലും മുതലെടുത്ത് വര്‍ഗീയ സംഘട്ടനത്തില്‍ ഏര്‍പെട്ട് ജില്ലയുടെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്ന ആര്.എസ്.എസ്. സംഘ് പരിവാറും മുസ്ലിം ലീഗും ജില്ലാ ബാങ്ക് പദവിയുടെ കാര്യം വന്നപ്പോള്‍ നിര്‍ലജ്ജം യോജിച്ചത് അവസരവാദപരാമാണെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.
സഹകാര്‍ ഭാരതി അഖലേന്ത്യ സെക്രട്ടറി കരുണാകരന് നമ്പ്യാര്‍, ജില്ലാ പ്രസിഡന്റ് ഐത്തപ്പ മൗവ്വാര്‍ ഉള്‍പടെയുള്ളവരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍. ബി.ജെ.പിയുടെ ലീഗ് വിരുദ്ധ വാചകമടികള്‍ അണികളെ വഞ്ചിക്കുന്നതാണെന്ന് സി.പി.എം നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. നൂറിലധികം വ്യാജ സംഘങ്ങളെ വോട്ടര്‍പട്ടികയില്‍ ഉള്‍പെടുത്തിയിട്ടും ജയിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ യു.ഡി.അഫ് തീരുമാനിച്ചതെന്നും സി.പി.എം ആരോപിച്ചു.
കഴിഞ്ഞ തവണ 65 വായ്പ സംഘങ്ങള്‍ക്ക് മാത്രമാണ് വോട്ടുണ്ടായിരുന്നത്. ഇത്തവണ വായ്പേതര സംഘങ്ങളെ കൂടി ഉള്‍പെടുത്തി 451 വോട്ടുകളാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുകയും ജോയിന്റെ രജിസ്റ്റര്‍ക്ക് പരാതി നല്‍കികയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ ഗാന്ധി യാത്ര നടത്തുന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ പാര്‍ട്ടി ഗാന്ധിയുടെ ഘാതകരുമായാണ് കാസര്‍കോട്ട് സഖ്യത്തിലേര്പെട്ടിരിക്കുന്നതെന്ന് സി.പി.എം നേതാക്കള്‍ കറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രന്, എ.കെ നാരായണന്, പി. രാഘവന്, സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ പങ്കെടുത്തു.

Keywords: Press Meet, Congress, Muslim-League, CPM, BJP, Bank, RSS, Kasaragod, Kerala, Kerala Vartha, Kerala News.