റസൂലിന്റെ ദിനചര്യകള്‍ മാതൃകയാക്കണം: ഹൈദര്‍ അലി ശിഹാബ് തങ്ങള്‍
Feb 11, 2013, 13:30 IST
![]() |
|
Photo & content: Supplied
|
മേല്‍പ്പറമ്പ്: അജ്ഞതയുടെയും അന്തകാരത്തിന്റെയും ഇരുണ്ട കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെ തന്റെ സഹിഷ്ണുത കൊണ്ട് നന്മയുടെ പാതയിലേക്ക് നയിച്ച അന്ത്യപ്രവാചകന് മുഹമ്മദ് നബിയുടെ ദിനചര്യകള്‍ ജീവിതത്തില്‍ മാതൃകയാക്കാന്‍ ആധുനിക സമൂഹം തയ്യാറാവണമെന്ന് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ബോധിപ്പിച്ചു.
സുന്നി മഹല്‍ ഫെഡറേഷന് ഉദുമ മണ്ഡലം കമ്മിറ്റിയുടെയും പോഷക സംഘടന കളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദ്ഹുല്‍ റസൂല്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി മഹല്‍ ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അദ്ധ്യകഷത വഹിച്ചു.
ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാസി ത്വാഖ അഹമ്മദ് മൗലവി, യു.എം. അബ്ദുള്‍ റഹ്മാന് മൗലവി, താജുദ്ധീന്‍ ചെമ്പിരിക്ക, കെ.കെ. അബ്ദുള്ള ഹാജി ഉദുമ, സി.ബി. ബാവ ഹാജി, കല്ലട്ര മാഹിന്‍ ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, മെട്രോ മുഹമ്മദ് ഹാജി, മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍, സോളാര്‍ കുഞ്ഞാമ്മദ് ഹാജി, ഇബ്രാഹി ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, അബ്ദുല്‍ ഖാദര്‍ കല്ലട്ര, ഇബ്രാഹിം മുണ്ടത്തടുക്കം, ഇബ്രാഹിം കുണിയ, അബ്ബാസ് കല്ലട്ര, ഹമീദ് ഹാജി കോട്ടിക്കുളം, റഫീഖ് അങ്കകളരി, ഹമീദ് മാങ്ങാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഹമീദ് കുണിയ, ഖാലിദ് മൗലവി ചെര്‍ക്കളം, കെ.ബി. അബ്ദുല്‍ ഖാദര്‍ കളനാട്, ഹംസ കട്ടക്കാല്‍, അബൂബക്കര്‍ കടാങ്കോട്, മൊയ്തു കോട്ടിക്കുളം, മഹമൂദ് ദേളി എന്നിവര്‍ സംബന്ധിച്ചു. ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരത്തിന്റെ മദ്ഹൂല് റസൂല്‍ പ്രഭാഷണത്തോടെ പൊതു സമ്മേളനം സമാപിച്ചു.
Keywords: Society, Prophet, Muhammad Nabi, Life, Pattern, Modern, Melparamba, Udma, Committee, inauguration, District, president, Cherkala, Kottikulam, Mangad, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







