17 ന് പോപ്പുലര്‍ ഫ്രണ്ട് ഡേ ആചരിക്കും
Feb 15, 2013, 21:40 IST
കാസര്‍കോട്: ഫെബ്രുവരി 17 ന് ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിന്റെ 14 ജില്ലകളിലെ 14 കേന്ദ്രങ്ങളില്‍ വളണ്ടിയര്‍ മാര്ച്ചോടുകൂടിയ യൂണിറ്റി മാര്‍ച്ചും പൊതുസമ്മേളനങ്ങളും നടക്കും.
മുസ്ലിം, ദളിത്,ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ച് അവരെ കൂടുതല്‍ പാര്ശ്വവല്ക്കരിക്കുകയാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട വ്യക്തമാക്കുന്നത്. രാഷ്ട്രീയ സാമൂഹിക ശാക്തീകരണത്തിലൂടെ മാത്രമേ എല്ലാ പൗരന്മാര്ക്കും തുല്യ നീതിയും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്ന ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താനാവൂ. അതിനുള്ള പ്രവര്‍ത്തനത്തിലാണ് പോപ്പുലര്‍ ഫണ്ട് മുഴുകിയിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
കാസര്‍കോട്ട് ജില്ലാ യൂണിറ്റ് മാര്‍ച്ചും പൊതുസമ്മേളനവും 17 ന് അഞ്ചുമണിക്ക് കാഞ്ഞങ്ങാട്ടു വെച്ച് നടക്കും. യൂണിറ്റ് മാര്‍ച്ച് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്നു തുടങ്ങി മന്‍സൂര്‍ ആശുപത്രിക്കടുത്തുള്ള പൊതുസമ്മേളന നഗരിയില്‍ സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.അബ്ദുല്‍ ലത്തീഫ്, ജില്ലാ സെക്രട്ടറി ടി. ആശിഫ് ഇബ്രാഹിം, ജില്ലാ കമ്മിറ്റി മെമ്പര്‍ എ.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Popular front of India, Kasaragod, Press meet, March, Conference, Kerala, Popular Front Day, Press Conference, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News