പോപ്പുലര്‍ ഫ്രണ്ട് പോസ്റ്റര്‍ പോലീസ് നശിപ്പിക്കുന്നു
Feb 12, 2013, 13:10 IST
കാസര്‍കോട്: ജില്ലയില്‍ തങ്ങളുടെ പോസ്റ്റര്‍ പോലീസ് നശീപ്പിക്കുന്നതായി പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. ജില്ലയുടെ പലഭാഗത്തായി പതിച്ച പോസ്റ്ററുകളാണ് പോലീസ് കഴിഞ്ഞദിവസം നശിപ്പിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആര്.എസ്.എസിനെകുറിച്ച് കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും മുന്‍ കേന്ദ്രമന്ത്രി സീതാറാം കേസരിയും പറഞ്ഞ കാര്യങ്ങളായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പതിച്ച പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്. ഇത് പോലീസിനെ അലോസരപ്പെടുത്തിയതാണ് പോസ്റ്റര്‍ നശിപ്പിക്കലിന് പിന്നിലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും അതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നത് നാട്ടില്‍ പതിവാണ്. അതിനിടയിലാണ് പോലീസ് തന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ പോസ്റ്റര്‍ നശിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നു.
പോലീസിലെ ആര്.എസ്.എസ്. ബന്ധമാണ് സംഭവത്തിന് പിന്നിലെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. സംസ്ഥാനത്താകെ പതിച്ച പോസ്റ്ററുകള്‍ ജില്ലയില്‍ മാത്രം നശിപ്പിക്കാന്‍ മേലധികാരികള്‍ പോലീസിന് ഉത്തരവ് നല്‍കിയത് അതിന്റെ തെളിവാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ആര്.എസ്.എസിന് നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോലീസ് സഹായം ലഭിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി. തുല്യനീതി നടപ്പാക്കാന്‍ പോലീസുകാര്‍ ശ്രദ്ധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ഏരിയാ പ്രസിഡന്റ് ഹനഫി മഹ്മൂദ് ചെമ്മനാട് അധ്യക്ഷതവഹിച്ചു. മഹ്മൂദ് മഞ്ചത്തടുക്ക, റഹീം ഉദുമ, സാബിര്‍ ദേളി, ബഷീര്‍ നെല്ലിക്കുന്ന്, മഷ്ഹൂഖ് ജമാല്‍, നൗഷാദ്, റിസ്, ബാസിദ്, മനാസ് തുടങ്ങയിവര്‍ പ്രസംഗിച്ചു.
Keywords: Popular front of india, Police, RSS, Kasaragod, Kerala, Poster, Clash, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News






