15 വര്‍ഷത്തിന് ശേഷം ജയിലില്‍ കഴിയുന്ന ഹൊസങ്കടി സ്വദേശിയുടെ ഫോണ്‍കോള്‍
Feb 15, 2013, 19:45 IST
ഹൊസങ്കടി: 15 വര്‍ഷമായി ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന യുവാവിന്റെ ഫോണ്‍കോള്‍ കുടുംബാംഗങ്ങളെ തേടിയെത്തി. ഹൊസങ്കടി പിരാരിമൂലയിലെ എച്ച്.കെ. ഇസ്മാഈല്‍ അഹ്മദിന്റെ ഫോണ്‍കോളാണ് കഴിഞ്ഞ ദിവസം മകന് സമദിന്റെ ഫോണിലേക്ക് എത്തിയത്.
തന്റെ മോചനത്തിനായി ഉടന്‍ എന്തെങ്കിലും ചെയ്യണമെന്നും ഇല്ലെങ്കില്‍ താന്‍ ഒരിക്കലും പുറംലോകം കാണില്ലെന്നും പിതാവ് പറഞ്ഞതായി സമദ് വെളിപ്പെടുത്തി. തനിക്കൊപ്പം ജയിലില്‍ കഴിയുന്ന പള്ളിക്കര, മൗവ്വല്‍ സ്വദേശിയടക്കമുള്ളവരെ കേരള ജയിലിലേക്ക് മാറ്റാനുള്ള നടപടികളായി. എന്നാല്‍ തന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പിതാവ് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നതായും സമദ് പറഞ്ഞു.

1998 ല്‍ ആണ് നാട്ടില്‍ വസ്ത്ര വ്യാപാരിയായ അഹ്മദ് കച്ചവടാവശ്യാര്‍ത്ഥം വീട്ടില്‍ നിന്നും ഇറങ്ങിയത്. ചെന്നൈയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങാനാണെന്ന് പറഞ്ഞാണ് ഇസ്മാഈല്‍ പോയിരുന്നത്. എന്നാല്‍ ചെന്നൈയിലെത്തിയ ശേഷം വസ്ത്ര ഏജന്റിന്റെ വഞ്ചനയില്‍ കുടുങ്ങി മയക്കുമരുന്നുമായി ശ്രീലങ്കയില്‍ പിടിയിലായെന്നാണ് പിന്നീട് വീട്ടുകാര്‍ അറിഞ്ഞത്. പ്രസ്തുത കേസില്‍ ശ്രീലങ്കന്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇസ്മാഈല്‍ ജയിലിലായിരുന്നപ്പോള്‍ ഒരിക്കലും വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. ഇന്ത്യ-ശ്രീലങ്ക സര്‍ക്കാരുകള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ശിക്ഷിക്കപ്പെട്ട പ്രതികളെ പരസ്പരം കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് മൗവ്വല്‍ സ്വദേശിയുള്പെടെയുള്ളവരെ കേരളത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്.
എന്നാല്‍ ഇസ്മാഈല്‍ അഹ്മദിന്റെ കാര്യത്തില്‍ ഇതുസംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വേണ്ട ശ്രമം നടത്തണമെന്ന ആവശ്യവുമായി മകന് ഇസ്മാഈലിന്റെ ഫോണ്‍ സന്ദേശമെത്തിയത്.

Keywords : Kasaragod, Hosangadi, Jail, Kerala, Sri lanka, Phone Call, Son, Samad, Ismail, Pallikkara, Merchant, Drugs, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.