city-gold-ad-for-blogger

ശ്രീ­ജി­ത്തി­നെ­തിരാ­യ ന­ടപ­ടി : ഉ­മ്മന്‍­ചാ­ണ്ടി മ­റുപ­ടി പ­റ­യേ­ണ്ടി വരും- എന്‍.എ­സ്.സി

ശ്രീ­ജി­ത്തി­നെ­തിരാ­യ ന­ടപ­ടി : ഉ­മ്മന്‍­ചാ­ണ്ടി മ­റുപ­ടി പ­റ­യേ­ണ്ടി വരും- എന്‍.എ­സ്.സി
കാസര്‍­കോട്: ഐ­സ്­ക്രീം പാര്‍­ലര്‍ കേ­സില്‍ സ്­തു­ത്യര്‍­ഹമാ­യ അ­ന്വേഷ­ണം ന­ടത്തി­യ ഉ­ദ്യോ­ഗ­സ്ഥന്‍ ഐ­.ജി ശ്രീ­ജി­ത്തി­നെ സ­സ്‌­പെന്റ് ചെ­യ്­ത ന­ട­പ­ടി­ക്ക് ഉ­മ്മന്‍­ചാ­ണ്ടി മ­റുപ­ടി നല്‍­കേ­ണ്ടി വ­രു­മെ­ന്ന് നാ­ഷ­ണല്‍ സെ­ക്കു­ലര്‍ കോണ്‍­ഫ­റന്‍­സ് സംസ്ഥാ­ന ട്ര­ഷ­റര്‍ എം.എ.ജ­ലീല്‍ പു­ന­ലൂര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പ­റഞ്ഞു.

വിവാ­ദ വ്യ­വ­സാ­യിയും ക­ള­ങ്കി­ത­നുമാ­യ റ­ഊ­ഫു­മാ­യു­ള്ള ബ­ന്ധ­മാ­ണ് ശ്രീ­ജി­ത്തി­നെ­തി­രാ­യു­ള്ള ­ന­ട­പ­ടി­ക്ക് ആ­ധാ­ര­മാ­യി മു­ഖ്യ­മന്ത്രി പ­റ­യു­ന്നത്. എ­ന്നാല്‍ ഈ ക­ളങ്കി­ത വ്യ­ക്തി­ക്ക് ക­ഴി­ഞ്ഞ 20 വര്‍­ഷം വ­ഴി­വി­ട്ട സ­ഹാ­യ­ങ്ങള്‍ നല്‍­കി­യെ­ന്ന് കു­റ്റ­സമ്മ­തം ന­ടത്തി­യ മന്ത്രി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്കെ­തി­രെ­യാ­ണ് മു­ഖ്യ­മന്ത്രി ആദ്യം ന­ടപ­ടി സ്വീ­ക­രി­ക്കേ­ണ്ടത്. പെണ്‍­വാണി­ഭ മാ­ഫിയാ സം­ഘ­ങ്ങള്‍­ക്കെ­തി­രെ ശ­ക്തമാ­യ നി­ല­പാ­ടെ­ടു­ക്കു­ന്ന ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് നി­ല­നില്‍­പി­ല്ലെ­ന്ന സ­ന്ദേ­ശം കൂ­ടി­യാണ് ഈ ന­ട­പ­ടി­യില്‍ കൂ­ടി ഉ­ണ്ടാ­യി­രി­ക്കു­ന്നത്. ഈ ന­ട­പ­ടി­ക്കെ­തി­രെ ശ­ക്തമാ­യ ജ­ന­രോഷം ഉ­യ­രണം.

സൂ­ര്യ­നെല്ലി കേ­സില്‍ പി.ജെ.കു­ര്യ­നേ­യും, ഐ­സ്­ക്രീം കേ­സില്‍ പി.കെ.കു­ഞ്ഞാ­­ലി­ക്കു­ട്ടി­യേയും സം­ര­ക്ഷി­ക്കു­ന്ന സര്‍­ക്കാര്‍ നി­ല­പാ­ട് കേ­ര­ള­ത്തി­ന്റെ പൊ­തു വി­കാ­ര­ത്തി­നെ­തി­രാണ്. ഈ കേ­സു­ക­ളില്‍ പ്ര­തി­കളെ രക്ഷി­ക്കു­വാ­നു­ള്ള പ്ര­ക­ടമാ­യ നീ­ക്ക­ത്തി­ന്റെ ഭാ­ഗ­മാ­ണ് ഐ.­.ജി ശ്രീ­ജിത്തി­നെ­തി­രെ­യു­ള്ള­ ശി­ക്ഷ­ണ ന­ട­പടി.

കോ­ട്ട­യ്­ക്കല്‍ ടി­ബി­യില്‍ കു­ഞ്ഞാ­ലി­ക്കു­ട്ടി­യെ ചോ­ദ്യം ചെ­യ്യാന്‍ ധൈര്യം കാട്ടി­യ ഉ­ദ്യോ­ഗ­സ്ഥ­നെ­ന്ന നി­ല­യില്‍ ശ്രീ­ജി­ത്തി­നെ­തി­രെ­യു­ള്ള ന­ടപ­ടി സ­മൂ­ഹം ഗൗ­ര­വ­മായി കാ­ണ­ണം. ഐ­സ്­ക്രീം കേ­സില്‍ ഉ­ന്നത­രെ ര­ക്ഷ­പ്പെ­ടു­ത്തു­വാന്‍ ഇ­ര­ക­ളു­ടെ മാ­റ്റി­പ്പ­റ­യുന്ന മൊ­ഴി­യാ­ണ് സര്‍­ക്കാര്‍ ആ­യു­ധ­മാ­ക്കി­യ­തെ­ങ്കില്‍ സൂ­ര്യ­നെല്ലിക്കേ­സില്‍ മൊ­ഴി­യില്‍ ഉ­റ­ച്ചു­നില്‍­ക്കു­ന്ന ഇര­യെ പീ­ഡി­പ്പി­ക്കു­ന്ന കാ­ഴ്­ച­യാ­ണ് കാ­ണു­ന്നത്.

ക­ഴി­ഞ്ഞ ര­ണ്ടു ദ­ശാ­ബ്ദ­ങ്ങള്‍­ക്കി­ട­യില്‍ ഉ­ന്ന­ത­രുള്‍­പ്പെ­ട്ട മു­ഴു­വന്‍ പെണ്‍­വാ­ണി­ഭ­ക്കേ­സു­കളും അ­ടി­യ­ന്തി­ര­മായി പു­നര­ന്വേ­ഷി­ക്കണം. നാ­ലു പ­തി­റ്റാ­ണ്ടു മു­മ്പ് ന­ട­ന്ന വര്‍­ഗീ­സ് വ­ധം സാ­ക്ഷി­യു­ടെ വെ­ളി­പ്പെ­ടു­ത്തലി­നോ­ട­നു­ബ­ന്ധി­ച്ച് പു­ന­ര­ന്വേ­ഷി­ക്കു­കയും പോ­ലീ­സ് മേ­ധാ­വി­യട­ക്കം ശി­ക്ഷി­ക്ക­പ്പെ­ട്ടതും സര്‍­ക്കാര്‍ ഗൗ­ര­വ­മാ­യി കാ­ണണം.

പീ­ഡ­ന­­ ­കേസു­ക­ളില്‍ മാന്യ­ത ല­ഭി­ച്ചു­തു­ട­ങ്ങിയ­ത് ഐ­സ്­ക്രീം കേ­സ് പ്ര­തി­ക­ളു­ടെ സം­രക്ഷ­ണം മു­സ്ലീം ലീ­ഗ് ഏ­റ്റെ­ടു­ത്ത­തി­നു ശേ­ഷ­മാണ്. ഉ­ന്നത­രെ സം­ര­ക്ഷി­ക്കു­വാന്‍ കൂ­ട്ടു­നി­ന്ന­തി­ന്റെ പേ­രില്‍ ക­ള­ങ്കി­തനാ­യ ഐ.ജി സിബി മാ­ത്യു­വി­നെ മു­ഖ്യ വി­വ­രാ­വ­കാ­ശ ക­മ്മീ­ഷ­ണര്‍ സ്ഥാ­ന­ത്തു­നിന്നും പു­റ­ത്താ­ക്കണം.

ന്യൂന­പ­ക്ഷ യു­വാക്ക­ളെ ഭീ­ക­ര­വാ­ദ മു­ദ്ര ചാര്‍­ത്തി ജ­യി­ലി­ല­ട­യ്­ക്കു­ന്ന ന­ട­പ­ടി­ക്കെ­തി­രെ സി.പി.ഐ ന­ട­ത്തു­ന്ന നീ­ക്ക­ങ്ങള്‍ പ്ര­ശം­സ­നീ­യ­മാണ്. മ­അ്ദ­നി മു­തല്‍ പ­ര­പ്പ­ന­ങ്ങാ­ടി­യി­ലെ സ­ക്കറി­യ വ­രെ­യു­ള്ള നി­ര­പ­രാ­ധി­ക­ളു­ടെ മോ­ച­ന വ­ഷ­യ­ത്തില്‍ കേന്ദ്ര- സംസ്ഥാ­ന സര്‍­ക്കാ­രു­കള്‍ അ­ടി­യ­ന്തി­ര­മാ­യി ഇ­ട­പെ­ടണം. ഭ­ര­ണകൂ­ട ഭീ­ക­ര­ത­യ്ക്കും മ­നു­ഷ്യാ­വകാ­ശ ധ്വം­സ­ന­ത്തി­നു­മെ­തി­രെ സെ­ക്കു­ല­ര്‍ കോണ്‍­ഫ­റന്‍­സ് മാര്‍ച്ച് ഒ­ന്നി­ന് പാര്‍­ല­മെന്റി­ലേ­ക്ക് മാര്‍­ച്ച് ന­ട­ത്തും. മാര്‍­ച്ചില്‍ പ്രമു­ഖ ഇ­ട­തുപ­ക്ഷ- മാധ്യ­മ മ­നു­ഷ്യാ­വ­കാ­ശ നേ­താ­ക്കള്‍ സം­ബ­ന്ധി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ കെ.പി.മു­നീര്‍ ഉപ്പ­ള, ജ­ന­റല്‍ സെ­ക്രട്ട­റി ഇ­സ്­മ­യില്‍ മൗ­ലവി, ട്ര­ഷ­റര്‍ ഗുല്ലു സാ­ഹിബ്, മു­ഹമ്മ­ദ് മീ­ഞ്ച, ഷാ­ഫി മാ­സ്റ്റര്‍, ബ­ഷീര്‍ കനില, എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Ice Cream, Case, Sibi Mathew, Message, DIG-Sreejith, Oommen Chandy, Kasaragod, P.K.Kunhalikutty, Muslim-league, Press meet, Conference, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia