കാസര്‍കോട് പ്രസ് ക്ലബ്ബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Feb 10, 2013, 13:25 IST
കാസര്‍കോട്: ഐ. എം. എ കാസര്‍കോട് യൂണിയന്റെ സഹകരണത്തോടെ പ്രസ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഐ. എം. എ പ്രസിഡന്റ് ഡോ. പി. എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അധ്യക്ഷത വഹിച്ചു. ഡോ. ജനാര്‍ദ്ദന നായ്ക് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും ഐ. എം. എ സെക്രട്ടറി ഡോ. എ. എ. അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു.
ഡോക്ടര്‍മാരായ ബി. നാരായണ നായ്ക്, സുനില്‍ ചന്ദ്രന്‍, ജനാര്‍ദ്ദന നായ്ക്, ശില്പാ മൃണാള്‍, സുമതി ഗണേഷ്, ശോഭ, ജമാലുദ്ദീന്‍, ഹരികിരണ്‍ ബങ്കേര, കൃഷ്ണ നായ്ക് എന്നിവര്‍ പരിശോധിച്ചു.
ഡോക്ടര്‍മാരായ ബി. നാരായണ നായ്ക്, സുനില്‍ ചന്ദ്രന്‍, ജനാര്‍ദ്ദന നായ്ക്, ശില്പാ മൃണാള്‍, സുമതി ഗണേഷ്, ശോഭ, ജമാലുദ്ദീന്‍, ഹരികിരണ്‍ ബങ്കേര, കൃഷ്ണ നായ്ക് എന്നിവര്‍ പരിശോധിച്ചു.