സ്ത്രീകളുടെ കുളി ഒളിഞ്ഞുനിന്നാസ്വദിച്ച യുവാവ് ജയിലില്‍
Feb 20, 2013, 18:33 IST
മഹിളാ മന്ദിരത്തിലെ ജീവനക്കാരി കെ.കെ. ബിന്ദുവിന്റെ പരാതിയില്‍ ടൗണ്‍പോലീസാണ് മണിയെ അറസ്റ്റുചെയ്തത്. ഇയാളെ പിന്നീട് കാസര്‍കോട് ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മഹിളാ മന്ദിരത്തിന്റെ അടുത്താണ് മണിയുടെ വീട്. പവര്കട്ട്സമയത്ത് മഹിളാമന്ദിരത്തിന്റെ പരിസരത്തെത്തി ഇയാള്‍ സ്ത്രീകള്‍ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞുനിന്നുനോക്കി ആസ്വദിക്കുകയായിരുന്നുവത്രെ. ചിലപ്പോള്‍ രാത്രിയില്‍ ജനലില്‍ കൂടി ടോര്‍ച്ചടിക്കുകയും ചൂളംവിളിക്കുകയും പകല്‍നേരങ്ങളില്‍ സ്ത്രീകളെ അശ്ലീലമായ ആംഗ്യങ്ങള്‍ കാണിക്കുകയും മണിയുടെ പതിവായിരുന്നു.
കഴിഞ്ഞദിവസം മഹിളാ മന്ദിരത്തിനുനേരെ ഇയാള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് മിസ്രിയ (14) എന്ന പെണ്‍കുട്ടിക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി പോലീസ് പ്രതിയെ കൈയോടെ പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Keywords: Kasaragod, Paravanadukkam, Ladies dress, Bathroom, Police, Arrest, court, Jail, Kerala, Mahila Mandhiram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







