ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി ഓഫീസ് മാര്‍ച്ച് നിര്‍ത്തിവെച്ചു
Feb 4, 2013, 18:35 IST
കുറ്റിക്കോല്‍: ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ഏഴിന് നടത്താനിരുന്ന പി.ഡബ്ല്യൂ.ഡി ഓഫീസ് മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
തെക്കില്‍-ആലട്ടി റോഡ് പാച്ച് വര്‍ക്ക് പ്രവൃത്തികള്‍ അടിയന്തിരമായി ആരംഭിക്കാന്‍ തീരുമാനിച്ചിതിനാലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ആദ്യഘട്ടമായി 62 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് പി.ഡബ്ല്യൂ.ഡി ഓഫീസില്‍ നിന്നും അറിയിച്ചു.
റോഡ് മെക്കാഡം ടാറിംഗ് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന പാതയായ തെക്കില്‍-ആലട്ടി റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് അടിയന്തിരമായ ടപടികള്‍ സ്വീകരിക്കണമെന്ന് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ബി.സി. പ്രകാശന് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാമചന്ദ്രന്, ടി.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.
Keywords: DYFI, PWD, Office, March, Cancel, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news