ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം സമാപിച്ചു
Feb 18, 2013, 23:30 IST
വെള്ളിരിക്കുണ്ട്: ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനം സമാപിച്ചു. 16 ന് വെള്ളരിക്കുണ്ടില്‍ ആരംഭിച്ച് സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം പുതിയ ജില്ലാനേതൃത്വത്തെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്താണ് പിരിഞ്ഞത്.
കെ.എസ്.ആര്.ടി.സിയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കത്തെ തടയുമെന്ന്് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സേവനങ്ങളില്‍നിന്നും പിന്മാറുകയെന്ന നയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുന്ന നയം സര്‍ക്കാര്‍ തുടരുകയാണ്. ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്നത് കെ.എസ്.ആര്.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കി. കൂടുതല്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. പ്രതിദിനം ആയിരത്തിലധികം ഷെഡ്യൂള്‍ റദ്ദാക്കുന്നു. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സുപ്രിം കോടതി വിധിപോലും മാനിക്കാതെ സ്വകാര്യ ബസുടമകളുമായി ഒത്തുകളിച്ച് കൂടുതല്‍ പെര്‍മിറ്റ് നല്കുന്ന തിരക്കിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കെ.എസ്.ആര്.ടി.സിയെ സംരക്ഷിക്കാനുള്ള നടപടികള്‍ അടിയന്തരമായും കൈക്കൊള്ളണമെന്ന് ജില്ലാസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലയില്‍ വളര്‍ന്നുവരുന്ന വര്‍ഗീയതയ്ക്കും സദാചാര പൊലീസ് അതിക്രമങ്ങള്‍ക്കുമെതിരെ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏത് നിമിഷവും വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള അസഹിഷ്ണുതയുടെ കേന്ദ്രമായി ജില്ല മാറി. വര്‍ഗീയ സംഘര്‍ഷങ്ങളുടെ മറവില്‍ കള്ളപ്പണ ലോബികളും മദ്യ-മാഫിയകളും ജില്ലയില്‍ നിലയുറപ്പിക്കുന്നു. സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണങ്ങള്‍ ഭരണത്തണലില്‍ സജീവമാണ്. ജില്ലയുടെ സാമുദായിക ഐക്യവും മതേതര പാരമ്പര്യവും കളങ്കപ്പെടുത്താന്‍ മുന്നോട്ടുവരുന്ന ഇരുട്ടിന്റെ ശക്തിക്കെതിരെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മുഴുവനാളുകളും മുന്നോട്ടുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കി മണല്‍, മെറ്റല്‍, കരിങ്കല്‍പൊടി, ബേബി ജെല്ലി എന്നിവയുടെ വിതരണവും വിലനിശ്ചയിക്കലും മാഫിയകളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ഭവന സ്വപ്നങ്ങളെ തകര്‍ത്തുകൊണ്ടാണ് അനുദിനം നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില മാഫിയകളാണ്. പ്രകൃതി സമ്പത്ത് കൊള്ളയടിച്ച് കോടികളുണ്ടാക്കുന്ന ഇത്തരം ശക്തികളെ നിലയ്ക്ക് നിര്‍ത്തി നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കണെമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഞായറാഴ്ച അവതരിപ്പിച്ച് പ്രവര്‍ത്തന, സംഘടനാ റിപ്പോര്ട്ടിന്മേലുള്ള പ്രതിനിധികളുടെ പൊതുചര്‍ച്ച തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയാക്കി. ജില്ലാസെക്രട്ടറി സിജിമാത്യുവും സംസ്ഥാന ജോ. സെക്രട്ടറി എ. എന്‍. ഷംഷീറും ചര്‍ച്ചക്ക് മറുപടി പറഞ്ഞു. സി.പി.എം ജില്ലാസെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. പി. ശ്യാമളാദേവി, പി. പി. ദിവ്യ, കെ. വി. സുമേഷ്, പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാനേതൃത്വത്തില്നിന്ന് വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരം സംഘാടകസമിതി ചെയര്മാന് സാബുഅബ്രഹാം നല്കി. സിജി മാത്യു, മധു മുതിയക്കാല്‍. സി. രാമചന്ദ്രന്, മാധവന് മണിയറ, അഡ്വ. ബി മോഹന്‍കുമാര്‍, കുഞ്ഞികൃഷ്ണന് എന്നിവരാണ് ഒഴിവായത്. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വി. പ്രകാശനും ഭാവി പരിപാടികള്‍ പുതിയ ജില്ലാസെക്രട്ടറി കെ. മണികണ്ഠനും അവതരിപ്പിച്ചു. സംഘാടകസമിതിക്ക് വേണ്ടി കെ. ഹരീഷും പ്രസീഡിയത്തിനുവേണ്ടി കെ. രാജ്മോഹനനും നന്ദി പറഞ്ഞു.

Keywords: DYFI, District, Conference, Ends, Vellarikundu, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.