city-gold-ad-for-blogger

ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്തക­രെ അ­ക്ര­മി­ച്ച കേ­സ്; പ്ര­തി­കളെ വെ­റു­തെ വിട്ടു

ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്തക­രെ അ­ക്ര­മി­ച്ച കേ­സ്; പ്ര­തി­കളെ വെ­റു­തെ വിട്ടു
കാസര്‍­കോട്: ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്തക­രെ അ­ക്ര­മി­ച്ച കേ­സില്‍ പ്ര­തി­കളാ­യ എ­ട്ട് ബി.ജെ.പി. പ്ര­വര്‍­ത്തക­രെ കോട­തി വെ­റു­തെ വിട്ടു. കു­ഡ്‌­ലു ഭ­ഗവ­തി ന­ഗ­റി­ലെ കൃഷ്­ണ പ്ര­സാ­ദ്(27), ബാ­ബു എ­ന്ന വി­നോ­ദ് പി.കെ (24), കെ.പ്ര­മോ­ദ്(24), ബെ­ള്ളൂ­രി­ലെ വി.ശ­ശി­ധ­രന്‍(27), കെ.ജി. കി­ഷോര്‍(24), ബി.വി­ജി­ത്ത് രാ­ജ്(19), പി.കെ. രാ­ജേ­ഷ്(26) ഭ­ഗവ­തി ന­ഗ­റി­ലെ പ്ര­ശാ­ന്ത് കു­മാര്‍(21), എ­ന്നി­വ­രെ­യാ­ണ് കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോ­ടതി (ര­ണ്ട്) വെ­റു­തെ വി­ട്ട­ത്.

ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്ത­കരാ­യ കു­ഡ്‌­ലു പെ­രി­യ­ടു­ക്ക­യി­ലെ എ. ഹ­ബീ­ബ്(24), ബ­ഷീര്‍(30), റ­ഫീ­ഖ്(22), ക­മ്പാ­റി­ലെ എം.ഹാ­രി­സ് (26), എ­ന്നിവ­രെ ആ­ക്ര­മി­ച്ച­തി­ന് പ്ര­തി­കള്‍­ക്കെ­തി­രെ കാ­സര്‍­കോ­ട് പോ­ലീ­സ് വ­ധ­ശ്ര­മ­ത്തി­നാ­ണ് കേ­സെ­ടു­ത്ത­ത്. 2007 ജ­നു­വ­രി 27നാ­യി­രു­ന്നു കേ­സി­നാ­സ്­പ­ദമാ­യ സം­ഭവം. ഭ­ഗവ­തി ന­ഗ­റില്‍ വെ­ച്ചാ­ണ് അ­ക്ര­മം ന­ട­ന്നത്.

Keywords: Case, DYFI, BJP, kasaragod, Attack, court, Murder-attempt, Kerala, Bhagavathi Nagar, Kudlu, P.K Rajesh, Habeeb Periyaduka, Malayalam News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia