city-gold-ad-for-blogger

സീതാംഗോളിയില്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടല്‍; 8 പേര്‍ക്ക് പരിക്ക്

സീതാംഗോളിയില്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടല്‍; 8 പേര്‍ക്ക് പരിക്ക്
Jafar Sadiq
സീതാംഗോളിയില്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടല്‍; 8 പേര്‍ക്ക് പരിക്ക്
A.S. Rinas
സീതാംഗോളി: സീതാംഗോളിയില്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ മുഖാരികണ്ടത്തെ കെ. നവീന്‍ (26), ദര്‍ബ്ബത്തടുക്കയിലെ അക്ഷയ് (21), കുതിരപ്പാടിയിലെ സത്യരാജ് (19) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സീതാംഗോളിയിലെ സിറ്റി ബേക്കറി ഉടമ മുഹമ്മദ് ഹനീഫ് (24), ജാഫര്‍ സാദിഖ് (19), എ.എസ്. റിനാസ് (16), ഷബീര്‍ അഹ്മദ് (24) എന്നിവരെ ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സീതാംഗോളിയില്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടല്‍; 8 പേര്‍ക്ക് പരിക്ക്
Naveen and Akshay
സീതാംഗോളിയില്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടല്‍; 8 പേര്‍ക്ക് പരിക്ക്
Mohammed Haneef
സീതാംഗോളി ടൗണിലെ ഒരു കടയുടെ ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് തങ്ങളെ 40 ഓളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ജനറല്‍ ആശുപത്രിയിലുള്ളവര്‍ പറയുന്നു. എന്നാല്‍ തന്റെ കടയില്‍ അതിക്രമിച്ചുകയറിയ സംഘം തന്നെയും കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് മുഹമ്മദ് ഹനീഫ പറയുന്നത്.

കടയിലെ സാധനങ്ങള്‍ നശിപ്പിച്ച് നഷ്ടംവരുത്തിയതായും അദ്ദേഹം പറഞ്ഞു. ശബീറിന്റെ 5300 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ അക്രമികള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. സംഭവത്തില്‍ അക്ഷയിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെയും ഹനീഫയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെയും പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.
സീതാംഗോളിയില്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടല്‍; 8 പേര്‍ക്ക് പരിക്ക്
Shabeer

Keywords:  Seethangoli, Attack, hospital, Flex board, Badiyadukka, Police, case, Kasaragod, Kerala, Mukarikandam, K. Naveen, Akshay Darbathadukka, A.S. Rinas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, 8 injured in Seethangoli clash

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia