എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച 4 എംഎസ്എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Feb 22, 2013, 11:06 IST
കാസര്‍കോട്: എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി ഷാലു മാത്യുവിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ നാല് എം.എസ്.എഫ് പ്രവര്‍ത്തകരെ വിദ്യാനഗര്‍ എസ്.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
എം.എസ്.എഫ് പ്രവര്‍ത്തകരായ നായന്മാര്മൂലയിലെ അബ്ദുല്‍ സ്വാദിഖ് (22), ബി.സി റോഡിലെ എം.എ.മുഹമ്മദ് ശുഐബ് (23), വിദ്യാനഗര്‍ ചാലയിലെ എം.കെ.അഹ്മദ് ശഹദ് (19), ബി.സി റോഡിലെ അഹ്മദ് സയാസ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രി വിദ്യാനഗര്‍ ബി.സി റോഡിലെ മൂണ്‍ പാര്‍ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

പോലീസ് സംഭവത്തില്‍ കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Arrest, Murder-Attempt, SFI, MSF, Case, Vidya Nagar, Police, Naimaramoola, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.