city-gold-ad-for-blogger

യുവമോര്‍ച്ച കെ.എസ്.ആര്‍.ടി.സി ഡിപോയിലേക്ക് ധര്‍ണ നടത്തും

യുവമോര്‍ച്ച കെ.എസ്.ആര്‍.ടി.സി ഡിപോയിലേക്ക് ധര്‍ണ നടത്തും കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടി ചുരുക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിപ്പോയ്ക്കു മുന്നില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ധര്‍ണ നടത്തും.

സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളുടെ പിന്‍തുടര്‍ച്ചയുടെ ഭാഗമാണ് കെ.എസ്.ആര്‍.ടി സര്‍വീസുകള്‍ വെട്ടിചുരുക്കുന്നത്. എല്ലാ മേഖലകളിലും ഭരണ പരാജയം കാഴ്ച്ചവെച്ച സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വിഭിന്നമായ അഭിപ്രായങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളെയും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കും.

ജില്ലാ കമ്മിറ്റി യോഗത്തില്‍ വിജയ് കുമാര്‍ റൈ അധ്യക്ഷത വഹിച്ചു. പി.ആര്‍.സുനില്‍, എ.ബി.സുനില്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍ കല്ല്യാണ്‍റോഡ്, ഹരീഷ് നാരംപാടി, നവിന്‍ മജല്‍, ലോഹിത് ഉപ്പള തുടങ്ങിയവര്‍ സംസാരിച്ചു. എ.പി.ഹരീഷ് കുമാര്‍ സ്വാഗതവും,
ഭരതന്‍.ബി നന്ദിയും പറഞ്ഞു. 

Keywords: Yuvamorcha, KSRTC depot, Dharna, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia