റിപ്പബ്ലിക് ദിനാഘോഷം: ജില്ലയില്‍ കനത്ത ജാഗ്രത
Jan 25, 2013, 19:16 IST
കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ കനത്ത ജാഗ്രത ഏര്‍പെടുത്തി. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. പോലീസിന്റെ അനുമതിയില്ലാതെ സ്റ്റേഡിയത്തിനകത്ത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ കടത്തിവിടുകയുള്ളൂ. സംശയം തോന്നുന്ന വാഹനങ്ങളെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ജില്ലയില്‍ പോലീസ് പട്രോളിംഗ് ഉണ്ടാകും.
റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തും. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ അഭിവാദ്യം സ്വീകരിക്കും. കലക്ടര്‍ മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.
Keywords: Republic day celebrations, District, Protect, Kasaragod, Vidya Nagar, Municipal Stadium, Police, Vehicle, Railway station, Busstand, Kerala.






