പോലീസിന് ബാന്റേഡ് വാങ്ങിവന്ന ഡി.വൈ.എഫ്.ഐ. നേതാവിന് ലോക്കപ്പില്‍ ക്രൂരമര്‍ദനം
Jan 18, 2013, 20:58 IST
കുമ്പള: കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വെടിക്കെട്ട് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ കല്ലേറില്‍ പരിക്കേറ്റ പോലീസുകാരന് ബാന്റേഡ് വാങ്ങിവന്ന ഡി.വൈ.എഫ്.ഐ. നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു.
ഡി.വൈ.എഫ്.ഐ. കുമ്പള വില്ലേജ് പ്രസിഡന്റ് ബത്തേരിയിലെ സിദ്ദീഖിന്റെ മകന് ഇര്‍ഷാദി(26)നാണ് ക്രൂരമായ മര്‍ദനമേറ്റത്. മുട്ടുകാല് കൊണ്ട് ഗുഹ്യഭാഗത്ത് ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ പരിക്ക് ഗുരുതരമാണെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. എ.ആര്. ക്യാമ്പിലെ രണ്ട് പോലീസുകാരാണ് തന്നെ റോഡില്‍വെച്ചും, പിന്നീട് സ്റ്റേഷനിലെത്തിച്ചും മര്‍ദിച്ചതെന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇര്‍ഷാദ് പറഞ്ഞു.
ഏതു കാര്യത്തിനും കുമ്പള സ്റ്റേഷനിലെത്താറുള്ള ഇര്‍ഷാദ് സ്റ്റേഷനിലുള്ള പോലീസുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവനായിരുന്നു. അതുകൊണ്ടു തന്നെയാണ് അക്രമികളുടെ കല്ലേറില്‍ പരിക്കേറ്റ് വീണുകിടക്കുകയായിരുന്ന പോലീസുകാരന് മുറിവില്‍ ഒട്ടിക്കാനായി ബാന്റേഡ് കൊണ്ടുവരാന്‍ ഇര്‍ഷാദിനോട് ആവശ്യപ്പെട്ടത്. ബാന്റേഡുമായി തിരിച്ചെത്തിയപ്പോള്‍ അതേ സ്ഥലത്ത് പരിക്കേറ്റ പോലീസുകാരന് ഉണ്ടായിരുന്നില്ല. പകരം എ.ആര്. ക്യാമ്പിലെ രണ്ട് പോലീസുകാരാണ് ഉണ്ടായിരുന്നത്.
ഇവരാണ് ഇര്‍ഷാദിനെ പിടികൂടി മര്‍ദിച്ചത്. പിന്നീട് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പരിചയമുള്ള പോലീസുകാര്‍ ഇടപെട്ട് ഇര്‍ഷാദിനെ വിട്ടയച്ചു. യുവാവിനെ പറഞ്ഞുവിട്ട ശേഷം എ.ആര്. ക്യാമ്പിലെ പോലീസുകാര്‍ പിറകെ ചെന്ന് ഇര്‍ഷാദിനെ പിടികൂടി വീണ്ടും മര്‍ദിക്കുകയായിരുന്നു. പിന്നീട് പരിചയക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഇര്‍ഷാദ് പറഞ്ഞു.
Keywords : Kasaragod, Kumbala, DYFI, Leader, Attack, Police, Kerala, Irshad, Band aid, Attacked, Release, Injury, Kasargodvartha, Malayalam News.