city-gold-ad-for-blogger

മൂന്നാം കടവ് പാലം ജനുവരി അഞ്ചിനു നാടിനു സമര്‍പ്പിക്കും

മൂന്നാം കടവ് പാലം ജനുവരി അഞ്ചിനു നാടിനു സമര്‍പ്പിക്കും
കാസര്‍കോട്: പുല്ലൂര്‍-പെരിയ ബേഡഡുക്ക എന്നീ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിയ-മൂന്നാംകടവ്-കണ്ടംകുഴി റോഡില്‍ മൂന്നാംകടവ് പുഴയ്ക്ക് 10.12 കോടി രൂപാ ചെലവില്‍ കുറുകെ നിര്‍മ്മിച്ച മൂന്നാംകടവ് പാലം ജനുവരി അഞ്ചിനു വൈകിട്ട് അഞ്ച് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നാടിനു സമര്‍പ്പിക്കും. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യ അതഥിതിയായിരിക്കും. എം.എല്‍എ.മാരായ ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍),പി.ബി.അബ്ദുള്‍ റസാഖ്, മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി തുടങ്ങി ജനപ്രതിനിധികള്‍ പങ്കെടുക്കും.

കാസര്‍കോട്, കാഞ്ഞങ്ങാട് താലൂക്കുകളിലെ മലയോര ജനതയുടെ സ്വപ്ന സാക്ഷ്താക്കാരമാണ് ഈ പാലത്തിന്റെ നിര്‍മ്മാണം. പെരിയ-മൂന്നാംകടവ്-കുണ്ടംകുഴി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ മലബാര്‍ വികസന പാക്കേജില്‍ ഉള്‍പ്പടുത്തി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പാലത്തിനു വേണ്ടിയുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം പരിഗണിച്ചാണ് അന്നത്തെ സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

ഇരുപത്തിയാറു മാസം കൊണ്ട് പ്ലാച്ചിക്കര കരിമ്പനയ്ക്കല്‍ രാജേഷ് വര്‍ക്കി എന്ന കരാറുകാരനാണ് പ്രവൃത്തി ഏറ്റെടുത്തത്. ഇരുവശത്തും നടപ്പാതയോടുകൂടിയ പാലത്തിലൂടെ രണ്ടു വരി ഗതാഗതം സാധ്യമാണ്. 25.32 മീറ്റര്‍ നീളത്തിലുള്ള ആറ് സ്പാനോടു കൂടിയ മൂന്നാംകടവ് പാലത്തിന്റെ മൊത്തം നീളം 152 മീറ്ററാണ്. പാലത്തിന്റെ ഇരുവശത്തുകൂടി 2.50 കിലോമീറ്റര്‍ നീളത്തില്‍ സമീപന റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

മൂന്നാംകടവ് പാലം നിര്‍മ്മാണത്തോടൊപ്പം കുണ്ടംകുഴി ഭാഗത്ത് സമീപന റോഡിനു കുറുകെയായി കൂവാരംചാലില്‍ നിലവിലുള്ള പഴയ ക്രോസ്ബാര്‍ പൊളിച്ചു മാറ്റി രണ്ടുവരി ഗതാഗതത്തിനു യോജിച്ച കോണ്‍ക്രീറ്റ് പാലം നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പാലം ഗതാഗതത്തിനു യോഗ്യമായതോടെ ജില്ലയിലെ ബേഡഡുക്ക,കുറ്റിക്കോല്‍,ബന്തടുക്ക,കള്ളാര്‍,കോടോം-ബേളൂര്‍,പനത്തടി തുടങ്ങിയ മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടും. പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സൗജന്യമായാണ് സ്ഥലവാസികള്‍ നല്‍കിയത്.

ഓര്‍ച്ച പാലം ശിലാസ്ഥാപനം ജനുവരി അഞ്ചിന്

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍പ്പെടുന്ന നിലേശ്വരം തൈക്കടപ്പുറം അഴിത്തല റോഡില്‍ തേജസ്വിനിയുടെ കൈവഴിയായ കോട്ടപ്പുറം ഓര്‍ച്ച പുഴക്ക് കുറുകെ 10.75 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ജനുവരി അഞ്ചിന് വൈകിട്ട് മൂന്നു മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.

ഈ പാലത്തിന്റെ സാക്ഷാത്ക്കാരത്തോടെ നീലേശ്വരം ദേശീയപാതയില്‍ നിന്നും അഴത്തല വഴി തുരുത്തി,പടന്ന,വലിയപ്പറമ്പ്,തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശത്തേക്ക് വളരെ എളുപ്പത്തില്‍എത്തിച്ചേരാവുന്നതാണ്. പാലം വരുന്നതോടെ തീരദേശ ടൂറിസം വ്യവസായത്തിനും മത്സ്യബന്ധന വ്യവസായത്തിനും കാര്‍ഷിക മേഖലയ്ക്കും പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്.

ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളോടു കൂടിയ പ്രസ്തുത പാലം ബോര്‍ഡ്കാസ്റ്റ് ഇന്‍-സിറ്റു കോണ്‍ക്രീറ്റ് പൈല്‍സ് അസ്ഥിവാരത്തോടു കൂടിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 25.32 മീറ്റര്‍ നീളത്തില്‍ ആറ് സ്പാനോടു കൂടിയ പാലത്തിന് മൊത്തം 152 മീറ്റര്‍ നീളമാണുള്ളത്. ഇരുവശത്തുമായി 350 മീറ്റര്‍ സമീപന റോഡും നിര്‍മ്മിക്കുന്നുണ്ട്.

Keywords: Moonam Kadavu, Bridge, Inauguration, Minister V.K Ibrahim Kunhi, Kasaragod, Pullur-Periya, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia