city-gold-ad-for-blogger

യുദ്ധത്തിനെതിരെയുള്ള മധു ചീമേനിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

യുദ്ധത്തിനെതിരെയുള്ള മധു ചീമേനിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
കാസര്‍കോട്: സി.ഐ.ടി.യു. സമ്മേളന നഗരിയില്‍ അവതരിപ്പിച്ച മധു ചീമേനിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. യുദ്ധത്തിനെതിരെയും, എന്‍ഡോസള്‍ഫാന്‍, ഭോപ്പാല്‍ ദുരന്തം, മുംബൈ ഭീകരാക്രമണം, വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണം, ഒ ന്നാം ലോക മഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം, പാര്‍ലിമെന്റ് ആക്രമണം തുടങ്ങിയവയുടെ 700 ഓളം ചിത്രങ്ങളാണ് മധു ചീമേനി പ്രദര്‍ശനത്തിനുള്ളത്. യുദ്ധത്തിനും, മറ്റു സാമൂഹ്യ തിന്മകള്‍ക്കെതിരെയും, ദുരന്തത്തെകുറിച്ചും സമൂഹത്തെ ബോധവാന്‍മാരാക്കുക എന്നാതാണ് തന്റെ ലക്ഷ്യമെന്ന് മധു പറയുന്നു.

യുദ്ധത്തിനെതിരെയുള്ള മധു ചീമേനിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
1991 ല്‍ ഉണ്ടായ കുവൈറ്റ് യുദ്ധത്തിന്റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു മധുവിന്റെ തുടക്കം. ഇന്റര്‍നെറ്റില്‍ നിന്ന് ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തും, പത്ര കട്ടിംഗുകളും മധു തന്റെ ശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധു കാസര്‍കോട് ഗവ. കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു കുവൈറ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കുവൈറ്റ് യുദ്ധത്തിന്റെയും പിന്നീടങ്ങോട്ട് നടന്ന ഇറാന്‍- ഇറാഖ് യുദ്ധം, പലസ്തീന്‍ യുദ്ധം, ഭേപ്പാല്‍ ദുരന്തം, എന്‍ഡോസള്‍ഫാന്‍ എന്നിങ്ങനെ നൂറുകണക്കിനു ചിത്രങ്ങള്‍ മധു ചീമേനിയുടെ ഫോട്ടോ ശേഖരണത്തില്‍ ഇടംനേടി. തന്റെ ഈ സാമൂഹ്യ സേവനം തികച്ചും സൗജന്യമാണെന്ന് മധു പറയുന്നു. എങ്കിലും ചിലര്‍ നല്‍കുന്ന സംഭാവനകളാണ് തന്റെ പ്രദര്‍ശനത്തിന്റെ സാമ്പത്തിക സ്രോതസ്സ്.

ചീമേനി സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന മധു 20 വര്‍ഷത്തോളമായി തന്റെ ഫോട്ടോശേഖരണത്തിന് തുടക്കമിട്ടിട്ട്. ഇതുവരെയായി മധു 1500 ഓളം വേദികളില്‍ തന്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. ഫോട്ടോകളോടൊപ്പം നിരവധി ആല്‍ബ ശേഖരണങ്ങളും മധുവിന്റെ പക്കലുണ്ട്. ഇതുവരെയായി മധുവിന്റെ ആല്‍ബത്തിന് പലരും വിലപറഞ്ഞെങ്കിലും മധു തന്റെ ശേഖരങ്ങള്‍ വില്‍ക്കാന്‍ തയാറായിട്ടില്ല. 2004 ല്‍ നടത്തിയ ഓരു പ്രദര്‌ശനത്തിനിടെ ഒരു സ്വിറ്റസര്‍ലാന്റുകാരന്‍ തന്റെ ഒരാല്‍ബത്തിന് 10,000 വിലപറഞ്ഞെങ്കിലും മധു അത് വില്‍ക്കാന്‍ തയാറിയില്ല.

യുദ്ധത്തിനെതിരെയുള്ള മധു ചീമേനിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നുയുദ്ധത്തിന്റെ 300 ഓളം ഫോട്ടോകളാണ് മധുവിന്റെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ ഭോപ്പാല്‍ ദുരന്തത്തിന്റെ 25 ഉം, എന്‍ഡോസള്‍ഫാന്റെ 35 ഉം ഫോട്ടോകള്‍ മധു പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.

രജനിയാണ് ഭാര്യ. മക്കള്‍: ആകാശ്, ജഗദ്‌നാഥ്, ശിവദത്ത്. ജഗദ്‌നാഥ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനും, ഹൃദ്രോഗിയുമാണ്.

Keywords : Kasaragod, Photo, CITU, Kerala, Madhu Cheemeni, War, Endosulfan, Bopal, Album, Bank, College, Kasargodvartha, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia