കെ.കൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു
Jan 28, 2013, 16:15 IST
കാസര്‍കോട്: പ്രസ് ക്ലബ് മുന്‍ സെക്രട്ടറി കെ.കൃഷ്ണന്റെ എട്ടാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു. റഹ്മാന് തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. 'മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറില്‍ എന്‍.പി.ചേക്കൂട്ടി പ്രഭാഷണം നടത്തി. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് സുരേന്ദ്രന് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് നഗരസഭാ മുന്‍ വൈസ് ചെയര്മാന് എ.അബ്ദുര്‍ റഹ്മാന്, കൃഷ്ണന്റെ ഭാര്യ മേരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും, ജോയിന്റ് സെക്രട്ടറി അബ്ദുര്‍ റഹ്മാന് ആലൂര് നന്ദിയും പറഞ്ഞു.
Keywords: Memorial, Kasaragod, Press Club, Secretary, Seminar, Thayalangadi, Media worker, President, Teacher, Welcome ceremony, Kerala.







