city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പിലായ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ തണല്‍ ഭവന പദ്ധതി

എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പിലായ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ തണല്‍ ഭവന പദ്ധതി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പിലായ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തണല്‍ ഭവന നിര്‍മ്മാണ പദ്ധതി സമര്‍പണത്തിന്റെ ജില്ലാതല ഉദ്ഘാടനവും, പൂര്‍ത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോല്‍ദാനവും ഫെബ്രുവരി രണ്ടിന് മുളിയാര്‍  പഞ്ചായത്തിലെ പൊവ്വലില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

11 ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് നാല് വീതം കിടപ്പിലായ കുട്ടികളിലല്‍ നിന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് 44 പേര്‍ക്കാണ് ധനസഹായം നല്‍കുന്നത്. തുടക്കത്തില്‍ വീട് ഒന്നിന് 1.25 ലക്ഷം രൂപയാണ് വകയിരുത്തിയത്. സര്‍ക്കാറിന്റെ കൂടി അനുവാദം ലഭിച്ചശേഷം 2.5 ലക്ഷം രൂപയായി ധനസഹായം ഉയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം വകയിരുത്തിയിട്ടുള്ള 60 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ വിവിധ മേഖലകളിലെ 11 പഞ്ചായത്തുകളില്‍ നിന്നും രണ്ട്് വീതം ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് 22 പേര്‍ക്ക് 2.5 ലക്ഷം രൂപ വീതം ധനസഹായം വിതരണംചെയ്യുന്നതിന് 2012-13 വാര്‍ഷിക പദ്ധതിയില്‍ 55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്താന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടിക ലഭിക്കുന്നതിനനുസരിച്ച് അംഗീകാരം നല്‍കി പദ്ധതി നിര്‍വഹണം ആരംഭിക്കും.  തണല്‍ ഭവന നിര്‍മ്മാണ പദ്ധതി സമര്‍പണത്തിന്റെ ഉദ്ഘാടനം രണ്ടിന് വൈകുന്നേരം നാലുമണിക്ക് പി. കരുണാകരന്‍ എം.പി. നിര്‍വഹിക്കും. വീടുകളുടെ താക്കോല്‍ ദാനം ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്തംഗങ്ങളായ പാദൂര്‍ കുഞ്ഞാമു ഹാജി, കെ.എസ്. കുര്യാക്കോസ്, പ്രമീള സി. നായ്ക്ക്, മമത ദിവാകര്‍, എ. ജാസ്മിന്‍, പഞ്ചായത്ത് സെക്രട്ടറി ടി.കെ. സോമന്‍, ജില്ലാ ഇന്‍ഫര്‍മെഷന്‍ ഓഫീസര്‍ കെ. അബ്ദുല്‍ റഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords:  District-Panchayath, Press meet, P.Karunakaran-MP, K.Kunhiraman MLA, Kerala, Kasaragod, Thanal Project, Malayalam News, Kerala Vartha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia