പ്ലസ്ടു വിദ്യാര്‍ത്ഥിയെ അക്രമിച്ചവരെ ഉടന്‍ പിടികൂടണം- യൂത്ത് ലീഗ്
Jan 1, 2013, 20:08 IST
മേല്‍പറമ്പ്: തിങ്കളാഴ്ച രാത്രി കോളിയടുക്കത്തു വെച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ അബ്ദുല്‍ ഖയ്യൂമിനെ(19) അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
രാത്രി ഓഫീസ് പൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് മദ്യപിച്ചെത്തിയ ഒരു സംഘം സാമൂഹ്യദ്രോഹികള്‍ ഖയ്യൂമിനെതിരെ അക്രമം അഴിച്ചുവിട്ടത്. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് അധികാരികള്‍ അമാന്തത കാണിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ടി.ഡി കബീര്‍, സി.എല്‍. റഷീദ് ഹാജി, നിസാര്‍ ഫാത്തിമ, അബൂബക്കര്‍ കടാംകോട്, അഷ്‌റഫ് മൂടംബയല്‍, അബ്ദുര്‍റഹ്മാന്‍ ദേളി സംസാരിച്ചു.
Keywords : Melparamba, MSF, Student, Attack, Case, Kerala, Koliyadukkam, Abdul Qayoom, Office, Police, Youth League, Meeting, Malayalam News.






