ഡി.വൈ.എഫ്.ഐ കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി
Jan 24, 2013, 19:21 IST
കാസര്‍കോട്: കെ.എസ്.ആര്.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി കാസര്‍കോട് ഡിപ്പോയിലേക്ക് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവജന മാര്‍ച്ച് നടത്തി.
ജില്ലാസെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. ടി. കെ. മനോജ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്, ജയന് കാടകം, പി. ശിവപ്രസാദ്, മോഹന്‍കുമാര്‍ പാടി എന്നിവര്‍ സംസാരിച്ചു. ടി. നിഷാന്ത് സ്വാഗതം പറഞ്ഞു.
Keywords: DYFI, KSRTC, Depot, March, Kasaragod, Kerala, Malayalam news, DYFI march to KSRTC depot







