കൊര്‍ദോവ കോളജില്‍ കലോത്സവം
Jan 29, 2013, 19:12 IST
![]() |
| ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളജ് യൂത്ത് ഫെസ്റ്റിവല്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു. |
പ്രിന്‍സിപ്പാള്‍ ഇബ്രാഹിം മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. കേരളാ ഹാന്‍ഡ്‌ലൂം കോര്‍പറേഷന്‍ ഡയറക്ടര്‍ കെ. അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, വാര്‍ഡ് മെമ്പര്‍ കെ. സദാനന്ദന്‍, കുമ്പള അക്കാദമി മനേജിംഗ് ഡയറക്ടര്‍ ഇബ്രാഹിം ഖലീല്‍, നൗഷാദ് കന്യപ്പാടി, യുണിയന്‍ ഭാരവാഹികളായ ലത്തീഫ് കളനാട്, ബദറുല്‍ മുനീര്‍ മൊഗ്രാല്‍, ഷമീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.എസ്. അബ്ദുല്ല യംഗ്ടാലന്റ് അവാര്‍ഡ് ജേതാവ് എ.ബി. കുട്ടിയാനത്തെ ഉപഹാരം നല്‍കി ആദരിച്ചു. വിവിധ മത്സരങ്ങളില്‍ 400 ഓളം വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന പരിപാടിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വിജയികള്‍ക്ക് അവാര്‍ഡ് നല്‍കും.
Keywords : Cherkala, College, Kalolsavam, Kerala, Cordova, Director, Rouf Bavikkara, M.A. Najeeb, Report, Inauguration, Ashraf Neerchal, Ibrahim, Ward Member, Cherkalam Abdulla, N.A. Nellikkunnu, Kasargodvartha, Malayalam News, Codova college fest.







