സി.ഐ.ടി.യു. സമ്മേളനം: പ്രകടനവും പൊതുസമ്മേളനവും തിങ്കളാഴ്ച വൈകിട്ട്
Jan 13, 2013, 23:37 IST
കാസര്‍കോട്: സി.ഐ.ടി.യു. സംസ്ഥാന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് സമാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം പുലിക്കുന്നിലെ പ്രതിനിധി സമ്മേളന നഗരിയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.പത്മനാഭന്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. സി.ഐ.ടി.യു. അഖിലേന്ത്യ പ്രസിഡന്റ് എ.കെ. പത്മനാഭന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.
പൊതുസമ്മേളനത്തിന് ശേഷം കെ.പി.സുരേഷ് ബാബുവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. ഞായറാഴ്ച പുലിക്കുന്നിലെ ജില്ലാ ലൈബ്രറി പരിസരത്ത് നടന്ന സാംസ്‌കാരിക സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. മോഹനന്‍, പ്രൊഫ. എം.എം. നാരായണന്‍ പ്രസംഗിച്ചു. പി.വി.കെ. പനയാല്‍ സ്വാഗതവും അഡ്വ. പി.വി. ജയരാജന്‍ നന്ദിയും പറഞ്ഞു. രാത്രി അശ്വതി അശോകന്‍ അവതരിപ്പിച്ച മാര്‍ക്‌സാണ് ശരി എന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു.

Keywords: CITU, kasaragod, Meet, pulikunnu, Kerala, Kasargod Vartha, Conference, E.P. Rajagopalan, K.P. Mohanan, M. M. Narayanan