സിഐടിയു സംസ്ഥാന സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു
Jan 11, 2013, 21:28 IST
കൊടി-കൊടിമര ജാഥകള്‍ വൈകിട്ട് അഞ്ചരയോടെ നഗരത്തിലേക്ക് എത്തിയോടെ നഗരം ആവേശത്താല്‍ പ്രകമ്പനം കൊണ്ടു. നാലുജാഥകളും ചന്ദ്രഗിരി ജങ്ഷനില്‍ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങിയത് കാസര്‍കോടിന് അപൂര്‍വ അനുഭവമായി. ബാന്‍ഡ് വാദ്യവും ചെണ്ടമേളവും വെടിക്കെട്ടും ചേര്‍ന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ആവേശതിമിര്‍പ്പിലായി.
ജില്ലയുടെ വിവിധ ഭാഗത്ത്നിന്ന് നൂറുകണക്കിന് തൊഴിലാളികളും ബഹുജനങ്ങളും പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിക്കാന്‍ എത്തി. കാസര്‍കോട് ആദ്യമായി ചേരുന്ന സംസ്ഥാനസമ്മേളനം ജനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തതിന്റെ പ്രഖ്യാപനമായിരുന്നു കൊടി-കൊടിമര ജാഥയും പതാക ഉയര്‍ത്തലും. നഗരത്തെ പിടിച്ച് കുലുക്കിയാണ് തൊഴിലാളിവര്‍ഗത്തിന്റെ ആശാകേന്ദ്രമായ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കണ്ണൂര്‍ പയ്യാമ്പലത്തെ സി. കണ്ണന് നഗറില്‍നിന്നാണ് കൊണ്ടുവന്നത്. രാവിലെ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രാവീന്ദ്രനാഥ് ജാഥാലീഡര്‍ കെ പി സഹദേവന് പതാക കൈമാറി. കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍നിന്നാണ് കൊണ്ടുവന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ജാഥാ ലീഡര്‍ എ കെ നാരായാണന് കൈമാറി. കെ ആര് ജയാനന്ദ അധ്യക്ഷനായി. ബി ചന്ദപ്പ സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കാഞ്ഞങ്ങാട്ടെ അനശ്വര രക്തസാക്ഷികളായ പ്രഭാകരന്റെയും സുരേന്ദ്രന്റെയും സ്മൃതി മണ്ഡപത്തില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന് ജാഥാ ലീഡര്‍ പി അപ്പുക്കുട്ടനു കൈമാറി. മാന്തോപ്പ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ എം പൊക്ലന്‍ അധ്യക്ഷനായി. ഡി വി അമ്പാടി സ്വാഗതം പറഞ്ഞു. കൊടിമരം ബന്തടുക്ക ബാലകൃഷ്ണ നായ്കിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന് ജാഥാലീഡര്‍ യു തമ്പാന്‍നായര്‍ക്ക് കൈമാറി. എം മുഹമ്മദ് അധ്യക്ഷനായി. എം രാജഗോപാലന്‍ സംസാരിച്ചു. കെ എന്‍ രാജന് സ്വാഗതം പറഞ്ഞു.
പതാകകള്‍ അത്ലറ്റുകള് റിലേയായി കാസര്‍കോട് എത്തിച്ചപ്പോള്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടിമര ജാഥകള്‍ എത്തിയത്.
Keywords: CITU, Kasaragod, P.Karunakaran MP, Kerala, Flag, Rally, CITU, Workers Union, Divakaran, Appukuttan, Malayalam News.







