ഹോണറേറിയമില്ല: ആശവര്‍ക്കര്‍മാര്‍ കലക്ട്രേറ്റ് മാര്ച് നടത്തും
Jan 31, 2013, 19:48 IST
ദേശീയ തലത്തില്‍ ഒമ്പത് ലക്ഷത്തോളം ആശമാര്‍ യാതൊരു പ്രതിഫലവുമില്ലാതെ രാജ്യമാകെ പണിയെടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ആശമാര്ക്കനുകൂലമായി ഒരു നടപിടിയും സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് മാസം ഒരു ചെറിയ തുക ഹോണറേറിയം ലഭിക്കുന്നതിനാവശ്യമായ തുക സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇതിനെതുടര്‍ന്ന് 2011-12 വര്‍ഷത്തില്‍ 500 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ എന്‍.ആര്.എച്ച്.എം അധികൃതര്‍ നിരവധി നിബന്ധകള്‍ മുന്നോട്ട് വെച്ച് ആശമാര്‍ക്ക് ഈ തുകപോലും നിഷേധിക്കുന്ന സ്ഥിതിയാണ്.
2012-13 വര്‍ഷത്തില്‍ ആശമാര്‍ക്ക് 600 രൂപ പ്രതിമാസം ഹോണറേറിയം നല്‍കുമെന്ന് മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു. അടുത്ത ബജറ്റ് സമ്മേളനം ആരംഭിക്കുന്ന അവസരത്തില്‍ പോലും തുക വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ ഏപ്രീല്‍ മാസം മുതല്‍ ഒരു രൂപപോലും ആശമാര്‍ക്ക് ഹോണറേറിയം ഇനത്തില്‍ നല്‍കിയിട്ടില്ല.
തുച്ഛമായ ഈ തുക പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് ആശമാര്‍ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്ച് നടത്തുന്നത്. ടി.കെ രാജന് മാര്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ നിയമസഭ മാര്ച് നടത്തുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ എ.കെ നാരായണന്, വി.വി പ്രസന്നകുമാരി, എം. ശാന്തകുമാരി എന്നിവര്‍ പങ്കെടുത്തു.
Keywords: Press Meet, Ashaworker, Collectorate, March, LDF, Conference, Kasaragod, Kerala, Kerala Vartha, Kerala News.







