'സ്ത്രീകളും കുട്ടികളും നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ സംഘടിപ്പിച്ചു
Jan 23, 2013, 18:26 IST
തായന്നൂര്‍: തായന്നൂര്‍ കുഞ്ഞുണ്ണി സ്മാരക വായനശാലയില്‍ 'സ്ത്രീകളും കുട്ടികളും നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ കൂക്കാനം റഹ്മാന്‍ ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
വീട്ടകങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ പരിരക്ഷിക്കുകയും സമൂഹത്തിന്റെ ശ്രദ്ധയും ഉണ്ടായാല്‍ പീഡനങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് സെമിനാറില്‍ അഭിപ്രായപ്പെട്ടു. കെ.വി. ലിഷ, ശ്രിലത ശ്രീനിവാസന്‍, അംബിക കോടോത്ത്, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഷണ്‍മുഖന്‍ സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു.

Keywords: Kunjunni Memorial Library, Seminar, Inauguration, Kookkanam Rahman, Thayanoor, Girls, Children's, Malayalam News, Kerala Vartha, Kasaragod News.